ജീവിച്ചിരുന്നെങ്കില്‍ മീനാ കുമാരിയ്ക്ക് ഇന്ന് 85 വയസ്സ് തികയുമായിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാളായ അവര്‍ കടുത്ത മദ്യപാനം കൊണ്ട് വന്ന ലിവര്‍ സിറോസിസ് ബാധിച്ചു 38-ാം വയസ്സിലാണ് മരിച്ചത്. ഇന്നത്തെ ദിവസം ഗൂഗിള്‍ അവരുടെ ഡൂഡില്‍ പരമ്പരയിലൂടെ ആദരിക്കുന്നത് മീനാകുമാരിയെയാണ്.

Google Doodle tribute to Meena Kumari, the tragedy queen of indian cinema

മീനാകുമാരിയ്ക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള ഗൂഗിള്‍ ഡൂഡില്‍

33 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് ഉടമയായിരുന്നു 38-ാം വയസ്സില്‍ അന്തരിച്ച ഇന്ത്യന്‍ സിനിമയുടെ ട്രാജഡി ക്വീന്‍ എന്നറിയപ്പെട്ടിരുന്ന മീനാ കുമാരി. തിരശീലയിലെ പ്രഭാവം കൊണ്ടും ഡയലോഗ് പറയുന്നതിന്റെ പെര്‍ഫെക്ഷന്‍ കൊണ്ടും സമാനതകളില്ലാത്ത പ്രതിഭയായിത്തീര്‍ന്നവര്‍.

Meena Kumari

നാല് വയസ്സില്‍ കുടുംബം പോറ്റാനായി സിനിമയില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ അവര്‍ ആദ്യ കാലങ്ങളില്‍ ബേബി മീന എന്നറിയപ്പെട്ടു.

Read in English: On Meena Kumari’s 85th birth anniversary, here’s remembering the tragedy queen

Meena Kumari

1946ലെ ‘ബചോന്‍ കാ ഖേല്‍’ എന്ന സിനിമയിലാണ് മീനാ കുമാരി ആദ്യമായി നായികാ വേഷം അണിഞ്ഞതെങ്കിലും 1952ല്‍ ഇറങ്ങിയ ‘ബൈജു ബാവ്രായാണ് അവരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്‌.

Meena Kumari

1962ല്‍ റിലീസ് ചെയ്ത ‘സാഹെബ്, ബീവി ഓര്‍ ഗുലാം’ എന്ന ചിത്രത്തില്‍ മീനാ കുമാരി അവതരിപ്പിച്ച ചോട്ടി ബഹു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് വരെ അവര്‍ ചെയ്തതില്‍ വച്ചേറ്റവും മികച്ചതും മനോഹരവുമായ പ്രകടനമായി അത് വിലയിരുത്തപ്പെടുന്നു.

Meena Kumari

1963ല്‍ മീനാ കുമാരിയുടെ മൂന്നു ചിത്രങ്ങള്‍ മികച്ച അഭിനേത്രിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ‘സാഹെബ്, ബീവി ഓര്‍ ഗുലാം’, ‘ആരതി’, ‘മേം ചുപ് രഹൂംഗി’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് അവരെ നോമിനേഷന് അര്‍ഹയാക്കിയത്. ‘സാഹെബ്, ബീവി ഓര്‍ ഗുലാം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം നേടിയത്.

Meena Kumari

1968ല്‍ മീനാ കുമാരിയ്ക്ക് അമിത മദ്യപാനം മൂലമുണ്ടാകുന്ന ലിവര്‍ സിറോസിസ് എന്ന രോഗം ബാധിച്ചു. ലണ്ടന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ചികിത്സ നേടി ഭേദപ്പെട്ട നിലയില്‍ അവര്‍ തിരിച്ചു വന്നു. ഡോക്ടര്‍മാരുടെ വിലക്കുകളെ മറികടന്നു അവര്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടരുകയും ചെയ്തു.

Meena Kumari

‘പാകീസാ’ എന്ന വിഖ്യാത ചിത്രം റിലീസ് ചെയ്തു മൂന്നാഴ്ചകള്‍ പിന്നിട്ടപ്പോള്‍ മീനാ കുമാരിയുടെ നില അതീവ ഗുരുതരമായി. കോമയിലേക്ക് പോയ അവര്‍ 1972 മാര്‍ച്ച്‌ 31ന് അന്തരിച്ചു. മരണ കാരണമായി കണ്ടെത്തിയത് ലിവര്‍ സിറോസിസ് ആയിരുന്നു.

Meena Kumari

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ