ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിൽ സ്റ്റൈലൻ ലുക്കിലാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും എത്തിയത്. റെഡ്കാർപെറ്റിൽ ഏവരുടെയും ശ്രദ്ധേയമായത് പ്രിയങ്ക-നിക് ജോഡികളായിരുന്നു. ക്രിസ്റ്റീന ഒട്ടാവിയാനോ ഡിസൈൻ ചെയ്ത പിങ്ക് നിറമുളള വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വസ്ത്രത്തിന് ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും സിംപിൾ സ്റ്റഡുമായിരുന്നു പ്രിയങ്ക അണിഞ്ഞത്.
2020 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ‘ജോക്കര്‍’ എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ഹാക്ക്വിന്‍ ഫീനീക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.
Read Also: വിവാഹ ജീവിതം വിജയിക്കാനുളള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സാം മെന്‍ഡസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച സിനിമ. എച്ച്ബിഒയുടെ ചെര്‍നോബിലാണ് മികച്ച ടെലിവിഷന്‍ സീരീസ്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങൾക്ക് ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് നല്കുന്ന പുരസ്കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.