ഹോളിവുഡിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഗോൾഡൻ ഗ്ലോബിന്റെ 76-ാം പതിപ്പിൽ മികച്ച നടനായി തിരഞ്ഞടുക്കപ്പെട്ടത് ക്രിസ്റ്റ്യൻ ബെയ്‍ലാണ്. മ്യൂസിക്കല്‍, കോമഡി വിഭാഗത്തിലാണ് താരത്തിന്റെ പുരസ്‌കാര നേട്ടം. ‘വൈസ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഇത് രണ്ടാം തവണയാണ് ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കുന്നത്.

ഡാരന്‍ ക്രിസ് ലിമിറ്റഡ് സിരീസ് വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. അമേരിക്കന്‍ ക്രൈം സ്റ്റോറി എന്ന് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘റോമ’ എന്ന മെക്സിക്കൻ ചിത്രം സ്വന്തമാക്കി. ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ കുവറോണ്‍ മികച്ച സംവിധായകനും തിരഞ്ഞെടുക്കപ്പെട്ടു.

Also Read: കറുപ്പിലും വെളുപ്പിലും തെളിയുന്ന മനുഷ്യത്വത്തിന്റെ മുഖങ്ങള്‍: അൽഫോൺസോ കുവറോണിന്റെ ‘റോമ’

മികച്ച നടിക്കുള്ള പുരസ്കാരം ഗ്ലെൻ ക്ലോസ് സ്വന്തമാക്കി. ഡ്രാമ വിഭാഗത്തിൽ ‘ദ വൈഫ്’ എന്ന ചിത്രത്തിലെ അഭിനയമാണ് ഗ്ലെന്നിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇത് മൂന്നാം തവണയാണ് ഗ്ലെൻ ക്ലോസ് ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കുന്നത്. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം റേച്ചൽ ബ്രോസ്‌നൺ സ്വന്തമാക്കി.

മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌ക്കാരം മാര്‍വെല്‍സ് സ്റ്റുഡിയോസിന്റെ ‘സ്‌പൈഡര്‍മാന്‍ ഇന്റു ദ് സ്‌പൈഡര്‍വേഴ്‌സി’നാണ്.

മികച്ച ഗാനത്തിനുള്ള പുരസ്‌കാരം പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ സ്വന്തമാക്കി. ‘എ സ്റ്റാര്‍ ഈസ് ബോണ്‍’ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനമാണ് ലേഡി ഗാഗയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. പുരസ്കാര വിതരണ ചടങ്ങിന്റെ അവതാരക കൂടിയായിരുന്ന സന്ദ്ര, ‘ഓ കില്ലിങ്ങ് ഈവ്’ എന്ന ടെലിവിഷന്‍ സീരിസിലെ അഭിനയത്തിന് പുരസ്‌കാരം സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook