Gold Prithviraj Malayalam Movie OTT Release Date: ‘പ്രേമം’ എന്ന സൂപ്പര്‍ ചിത്രത്തിനു ശേഷം ഒരു വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, റോഷന് മാത്യൂ, ശാന്തി കൃഷ്ണ, ദീപ്തി സതി, ലാല്‍ അലക്സ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോള്‍ഡ്’ നിര്‍മ്മിക്കുന്നത്. ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ എഴുത്ത്, എഡിറ്റിംഗ്, സംഘട്ടനം, അനിമേഷന്‍ എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് പുത്രന് തന്നെയാണ്. ക്യാമറ ആനന്ദ് സി ചന്ദ്രന്, വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം രാജേഷ് മുരുഗേശന്‍.
ചിത്രം ഓണത്തിന് റിലീസ് ചെയ്യാനിരിക്കേ, അതിന്റെ ഓ ടി ടി റിലീസിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റെക്കോര്‍ഡ് വിലയ്ക്ക് ആമസോണ്‍ പ്രൈം ചിത്രത്തിന്റെ ഓ ടി ടി അവകാശം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. സാറ്റലൈറ്റ് അവകാശം സൂര്യ-സണ്‍ ടി വിയ്കാണ് എന്നും വിവരമുണ്ട്.
Read Here: Theerppu Movie Review Rating: സൗഹൃദം, ചതി, പകതീർപ്പ്, ആവറേജ് കാഴ്ചാനുഭവമായി തീർപ്പ്; റിവ്യൂ