പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഷെയർ ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
പൃഥ്വിരാജ്, നയൻതാര, അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളാണ് പോസ്റ്ററിൽ അണിനിരക്കുന്നത്. ‘ഇതിപ്പോ ഇൻഡസ്ട്രി മൊത്തം ഉണ്ടല്ലോ,’ എന്നാണ് ആരാധകർ പോസ്റ്ററിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, Everything everywhere all at once എന്ന ചിത്രത്തിന്റെ പോസ്റ്റർ പോലുണ്ടല്ലോ എന്നാണ് ഒരുവിഭാഗം ആളുകൾ കമന്റ് ചെയ്യുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിര്‍മ്മിക്കുന്നത്.
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാാണ് അല്‍ഫോന്‍സ് ഇപ്പോൾ ഗോൾഡുമായി എത്തുന്നത്.
Read more: മലർ ജോർജിനെ മറന്നതോ, ഒഴിവാക്കിയതോ?; സംശയം തീർത്ത് അൽഫോൺസ് പുത്രൻ