scorecardresearch

ഗോകുലിന്റെ പിറന്നാളാഘോഷം; ചേർത്തുപിടിച്ച് ദുൽഖർ

ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ ലൊക്കേഷനിൽ ആയിരുന്നു ഗോകുലിന്റെ പിറന്നാൾ ആഘോഷം

ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ ലൊക്കേഷനിൽ ആയിരുന്നു ഗോകുലിന്റെ പിറന്നാൾ ആഘോഷം

author-image
Entertainment Desk
New Update
Gokul Suresh, Dulquer Salman

നടൻ ഗോകുൽ സുരേഷിന്റെ ജന്മദിനത്തിൽ പിറന്നാളാഘോഷങ്ങൾക്ക് പൊലിമ പകർന്നത് ദുൽഖർ സൽമാന്റെ സാമിപ്യമാണ്. 'കിങ് ഓഫ് കൊത്ത' എന്ന ദുൽഖർ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു ഗോകുലിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ചിത്രത്തിൽ ഗോകുലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisment

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മുത്തുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗോകുൽ മലയാള സിനിമയിൽ സജീവമാകുകയാണ്. ഏതാനും ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അഭിനയത്തിലുള്ള തന്റെ പ്രതിഭ തെളിയിക്കാൻ ഗോകുലിനു സാധിച്ചിട്ടുണ്ട്. അടുത്തിടെ പാപ്പൻ എന്ന ചിത്രത്തിലൂടെ അച്ഛനും മകനും ഒന്നിച്ച് സ്ക്രീനിലെത്തിയിരുന്നു.

Birthday Gokul Suresh Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: