Latest News

ആര്‍ കെ സ്റ്റുഡിയോസ് ഇനി ഗോദ്രെജിന് സ്വന്തം

ബോളിവുഡിലെ ‘ഫസ്റ്റ് ഫാമിലി’ എന്ന് വിശേഷിപ്പിക്കാവുന്ന കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ, ഹിന്ദി സിനിമാ വ്യവസായത്തിന്റെ ഉറവിടമായിരുന്നു ഒരു കാലത്ത്

rk studios, rk studios godrej properties, godrej properties rk studios, rk studios sale, rk studios sold, randhir kapoor, randhir kapoor rk studios, randhir kapoor rk studios, rk studios resale value

Godrej Properties buys iconic RK Studios: വിഖ്യാതമായ ആർ.കെ. സ്റ്റുഡിയോസ് നില്‍ക്കുന്ന ഭൂമി വാങ്ങിയതായി ഗോദ്രെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (ജി പി എൽ) അറിയിച്ചു. ബോളിവുഡിലെ ‘ഫസ്റ്റ് ഫാമിലി’ എന്ന് വിശേഷിപ്പിക്കാവുന്ന കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ, ഹിന്ദി സിനിമാ വ്യവസായത്തിന്റെ ഉറവിടമായിരുന്നു ഒരു കാലത്ത്.

“2.2 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ഭൂമിയില്‍ ആധുനിക റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളും മറ്റു ലക്ഷ്വറി അനുഭവങ്ങളും ഉണ്ടാക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്,” ഗോദ്രെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് പത്രപ്രസ്താവനയില്‍ പറഞ്ഞു.

Read in English: Godrej Properties buys iconic RK Studios

“ആറു മാസം മുമ്പാണ് ഞങ്ങൾ ഈ കരാർ ഫൈനല്‍ ആക്കിയത്. കപൂർ കുടുംബത്തിന്റെ വലിയൊരു ഭാഗമായിരുന്നു ആർ.കെ. സ്റ്റുഡിയോസ്. ഇനി മുന്നോട്ട് നീങ്ങാനുള്ള സമയമായി,” ആർ.കെ. സ്റ്റുഡിയോ ഗോദ്രെജ് പ്രോപ്പർട്ടീസിനു വിറ്റതിനെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സംസാരിക്കുകയായിരുന്നു നടനും കപൂര്‍ കുടുംബാംഗവുമായ രൺധീർ കപൂർ. കരാറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷമാണ്‌ ആർ.കെ. സ്റ്റുഡിയോസ് വിൽക്കാന്‍ കപൂർ കുടുംബം തീരുമാനിക്കുന്നത്. ആര്‍ കെ സ്റ്റുഡിയോ നേരിട്ട ഒരു അഗ്നിബാധയില്‍ സൂക്ഷിച്ചു വച്ചിരുന്ന പലതും നശിച്ചു പോയതിനെത്തുടര്‍ന്നാണ് സ്റ്റുഡിയോ വില്‍ക്കാന്‍ തീരുമാനിച്ചത്. ദശാബ്ദങ്ങളായി കുടുംബം സംരക്ഷിച്ചിരുന്ന സിനിമയുടെ ഓർമ്മകളാണ് അഗ്നിക്കിരയായത്. പഴയ പോസ്റ്ററുകൾ, മേരാ നാം ജോക്കർ (1970), ആവാര (1951), തുടങ്ങിയ ചിത്രങ്ങളിലെ കോസ്റ്റ്യൂം, അങ്ങനെ പലതും നഷ്ടപ്പെട്ടു. പുനർനിർമ്മിക്കുന്നതിനും സ്റ്റുഡിയോ പരിപാലിക്കുന്നതിനും ചെലവു കൂടുതലാണ് എന്നും അതിനു തക്ക വരുമാനം അവിടെ നിന്നും കിട്ടാന്‍ സാധ്യത ഇല്ല എന്നും കുടുംബം കരുതിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സിനിമയുടെ നിര്‍മ്മിതിയില്‍ പ്രധാനപ്പെട്ട പങ്കു വച്ച ആര്‍ കെ സ്റ്റുഡിയോസ് വില്‍ക്കാന്‍ തീരുമാനിച്ചത്.

 

നടന്‍ രാജ് കപൂർ 1948ൽ സ്ഥാപിച്ചതാണ് ആർ.കെ. ഫിലിംസ്, ‘ആവാര’ (1951), ‘ശ്രീ 420’ (1955), ‘മേരാ നാം ജോക്കർ’ (1970), ‘ബോബി’ (1973) തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ്.

“മുംബൈയിലെ റോഡുകളുടെയും ട്രാഫിക്കിന്റെയും അവസ്ഥയിൽ സിനിമാ ക്രൂവും ചെമ്പൂരിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നടത്തുകയില്ല. ഫിലിം സിറ്റിയിലേക്ക് പോകുന്നതാണ് അവര്‍ക്ക് സൗകര്യം. അതിനാൽ, തീവ്ര വേദനയിലും, അത് വില്‍ക്കാന്‍ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. എന്റെ മുഴുവൻ കുടുംബവും വളരെ സങ്കടത്തിലാണ്, പക്ഷേ മറ്റൊരു വഴിയും ഇല്ല,” സ്റ്റുഡിയോ വിൽക്കുന്ന തീരുമാനത്തെക്കുറിച്ച് മുന്‍പൊരു അവസരത്തില്‍ രൺധീർ കപൂർ പറഞ്ഞതിങ്ങനെ.

Read More: ആ ഇടനാഴികളിലൂടെ നടന്നാണ് ഞങ്ങള്‍ ഒരുരുത്തരും വളര്‍ന്നത്‌: ആര്‍ കെ സ്റ്റുഡിയോ വില്‍പ്പനയെക്കുറിച്ച് കരീനാ കപൂര്‍

Iconic RK Studio to be sold, Rishi Kapoor confirms
മക്കളോടൊപ്പം രാജ് കപൂര്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Godrej properties buys iconic rk studios

Next Story
എന്നെ വിളിച്ചത് ഇന്ദുചൂഡനാണ്, അവന്‍ ജയിക്കുന്നത് വരെ ഞാന്‍ അവനോടൊപ്പമുണ്ടാവും: ഇന്നും ആഘോഷമാകുന്ന ‘നരസിംഹ’ത്തിലെ’ അതിഥി വേഷംnarasimham, narasimham mammotty scene, narasimham mammotty dialogue, narasimham mammotty intro, narasimham mammotty introductionl, Narasimham songs, narasimham scenes, narasimham dialogues, narasimham mohanlal, narasimham full movie, narasimham meme, narasimham troll, നരസിംഹം, നരസിംഹം മമ്മൂട്ടി, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X