പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ഗോദ ടീമിന്റെ വക ഒരു കിടിലൻ പിറന്നാൾ സമ്മാനം. ടൊവിനോ തോമസ്, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി എന്നിവർ അഭിനയിച്ച ഒരു വിഡിയോയാണ് ലാലേട്ടന് പിറന്നാൾ സമ്മാനമായി ഗോദ ടീം നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ 57-ാം ജന്മദിനമാണിന്ന്.

നിരവധി താരങ്ങൾ ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്, മമ്മൂട്ടി, ദുൽഖർ സൽമാൻ, ജയറാം, ദിലീപ്, നിവിൻ പോളി, കാളിദാസ് ജയറാം, മഞ്ജു വാര്യർ എന്നിവരും ആശംസ നേർന്നു.

ഒരു ജന്മത്തിൽ മനുഷ്യൻ കടന്നു പോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാൻ ഒപ്പുകടലാസു പോലെ ഒരാളെ തന്നതിനും തിളക്കമേറ്റി കാത്തു വയ്ക്കുന്നതിനും സിനിമയിൽ ഇനിയും ഒരുപാട് കാലം പാഠപുസ്തകം പോലെ പാദമുദ്രകൾ പതിപ്പിച്ച് മുന്നേ നടക്കുവാനും മഞ്ഞിൻപൂവ് പോലെ മനോഹരമായി വിരിഞ്ഞു നില്കുവാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നതായി മഞ്ജുവാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ