കുഞ്ഞിരാമണയത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’യുടെ പ്രചരണത്തിന്റെ ഭാഗമായി സംവിധായകനും പ്രധാന താരമായ ടൊവിനോ തോമസും തമ്മില്‍ ഗുസ്തി പിടിച്ചു. ആദ്യം ടൊവിനോ ബേസിലിനെ മലര്‍ത്തി അടിച്ചെങ്കിലും തിരിച്ചടിച്ച് സംവിധായകനും മറുപടി നല്‍കി.
ഈ വെള്ളിയാഴ്ച്ച റിലീസിന് എത്തും. ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ടോവിനോ തോമസ്, രഞ്ജി പണിക്കർ, അജു വര്‍ഗ്ഗീസ് , വാമിഖ ഗബ്ബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Read More: പെണ്ണ് ഭയങ്കരിയാ… വാമികാ ഗബ്ബി പറയുന്നു
തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിർമ്മാണം.