കൽപറ്റ: കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ ​പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവൽ–സാറാമ്മ ദമ്പതികളുടെ മകൾ എലിസബത്താണ് വയനാട്ടുകാരനായ ബേസിലി​ന്റെ ജീവിതസഖിയായി എത്തുന്നത്. ആഗസ്​റ്റ് 17ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ്​ ചെറിയ പള്ളിയിലാണ് വിവാഹം.

സുൽത്താൻ ബത്തേരി സെന്റ് മേരീസ്​ ഓർത്തഡോക്സ്​ പള്ളി വികാരി ഫാദർ ജോസഫ് പള്ളിപ്പാട്ടി​ന്റേയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ബേസിൽ. ഫാ. ജോസഫിന്റെ കാർമികത്വത്തിലായിരിക്കും വിവാഹം.

ബേസിൽ തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എൻജിനീയറിങ്​ പഠിക്കുമ്പോൾ രണ്ടുവർഷം ജൂനിയറായിരുന്നു എലിസബത്ത്. എൻജിനീയറിങ് പൂർത്തിയാക്കിയ ഇവർ നിലവിൽ ചെന്നൈയിൽ ചേരിനിവാസികൾക്കിടയിൽ സാമൂഹികസേവനം നടത്തിവരുകയാണ്.

ഇപ്പോള്‍ കല്യാണത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുന്ന ബേസില്‍ കല്യാണമെല്ലാം കഴിഞ്ഞ ശേഷമേ അടുത്ത സിനിമയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook