scorecardresearch
Latest News

ഈ വീടുകൾ പ്രേക്ഷകർക്ക് മറക്കാനാവില്ല, ഈ സിനിമയും!

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രത്തിന് ലൊക്കേഷനായ ഈ വീടുകൾ കോഴിക്കോടാണ് സ്ഥിതി ചെയ്യുന്നത്

God father, God father location

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ കൂട്ടുക്കെട്ടിൽ 1991-ൽ പുറത്തിറങ്ങിയ ‘ഗോഡ് ഫാദർ’. തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ തുടർച്ചയായി 405 ദിവസമാണ് ചിത്രം ഓടിയത്. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും ചിത്രം നേടി. എൻഎൻപിള്ള, ഫിലോമിന, മുകേഷ്, കനക, തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, ജഗദീഷ്, കെപിഎസിലളിത, ഭീമൻ രഘു, പറവൂർ ഭരതൻ, ജനാർദ്ദനൻ എന്നിവരെല്ലാം മത്സരിച്ച് അഭിനയിച്ചപ്പോൾ പിറന്നത് ഒരു പക്ക എന്റർടെയിനറായിരുന്നു.

32 വർഷം പിന്നിടുമ്പോഴും ഗോഡ് ഫാദറിലെ അഞ്ഞൂറാനും രാമനാഥനും സ്വാമിനാഥനും ആനപ്പാറ അച്ചാമ്മയും മാലുവും മായിൻകുട്ടിയുമെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ആ കഥാപാത്രങ്ങൾക്കൊപ്പം തന്നെ അഞ്ഞൂറാന്റെയും ആനപ്പാറ അച്ചാമ്മയുടെയും വീടും പ്രേക്ഷകരുടെ മനസ്സിൽ തലയെടുപ്പോടെ നിൽക്കുകയാണ്.

വർഷങ്ങൾക്കിപ്പുറം ആ വീടുകൾ കണ്ടെത്തി ഗോഡ് ഫാദർ ഓർമകളെ വീണ്ടെടുക്കുകയാണ് സിനിമാസ്വാദകനായ ശ്രീരാജ് ആലപ്പാട്. പഴയ സിനിമകളുടെ ലൊക്കേഷൻ തേടിപ്പിടിച്ച് ചിത്രങ്ങളും വീഡിയോകളും പകർത്തുക എന്നത് ശ്രീരാജിന്റെ ഇഷ്ടവിനോദങ്ങളിൽ ഒന്നാണ്. കോഴിക്കോട് പയ്യാനക്കലിലെ ഒരു പഴയ തറവാടു വീടാണ് ഗോഡ് ഫാദറിൽ അഞ്ഞൂറാൻ്റെ വീടായി മാറിയത്. അതേ സമയം കോഴിക്കോട് ആഴ്ചവട്ടത്താണ് ആനപ്പാറ അച്ചാമ്മയുടെ വീട് സ്ഥിതി ചെയ്യുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഗോഡ് ഫാദർ ഓർമകൾ പങ്കുവയ്ക്കുന്നത്. ‘എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളിൽ ഒന്ന്’ , ‘അഞ്ഞൂറാനെയും മക്കളെയും മറക്കാൻ കഴിയുമോ’ എന്നിങ്ങനെ പോവുന്നു കമന്റുകൾ. ചിലർ ചിത്രത്തിലെ രസകരമായ ഡയലോഗുകൾ ഓർത്തെടുക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Godfather movie location throwback