പനജി: ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ വിവാദചിത്രം എസ് ദുർഗ പ്രദർശിപ്പിക്കില്ലെന്നു സൂചന. തിങ്കളാഴ്ച ചേർന്ന ജൂറി യോഗത്തിലും ഇതു സംബന്ധിച്ചു തീരുമാനമായില്ല. ജൂറി അംഗങ്ങൾ വീണ്ടും സിനിമ കണ്ടിരുന്നു. ഇതിനുശേഷം ജൂറിയുടെ തീരുമാനം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയെ അറിയിച്ചു. മന്ത്രാലയം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും അതിനു ശേഷം ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പറയാമെന്നും ജൂറി ചെയർമാൻ രാഹുൽ റാവലിന്റെ വിശദീകരണം.
