മനോജ്‌ നെല്ലിയാട്ട് ശ്യാമളന്‍ എന്ന മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗ്ലാസി’ന്റെ ട്രൈലെര്‍ റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ അണ്‍ബ്രേക്കബിള്‍ സീരീസിലെ (ഈസ്റ്റ്‌ റെയില്‍ 177 ട്രിലജി) മൂന്നാമത്തേതും അവസാനത്തേതുമായ ചിത്രമാണ് ‘ഗ്ലാസ്‌’. ‘അണ്‍ബ്രേക്കബിള്‍’, ‘സ്പ്ളിറ്റ്’ എന്നിവയാണ് ത്രില്ലെര്‍, സൂപ്പര്‍ ഹീറോ വിഭാഗത്തില്‍പ്പെടുന്ന ഈ സീരീസിലെ മറ്റു ചിത്രങ്ങള്‍.

ബ്രൂസ് വില്ലിസ്, ജെയിംസ്‌ മക്അവോയ്, സാമുവല്‍ ജാക്ക്സണ്‍ എന്നിവര്‍ അഭിനയിക്കുന്ന ‘ഗ്ലാസ്’ നിര്‍മ്മിക്കുന്നത് മനോജ്‌ നൈറ്റ്‌ ശ്യാമളന്‍, ജേസണ്‍ ബ്ലം, മാര്‍ക്ക്‌ ബെന്‍സ്റോക്ക് എന്നിവര്‍ ചേര്‍ന്നാണ്. യൂണിവേര്‍സല്‍ പിക്ചര്‍സ്, വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് എന്നിവരാണ് വിതരണക്കാര്‍. 2019 ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും.

അമേരിക്കന്‍ പൗരനായ മനോജ്‌ ശ്യാമളന്റെ വേരുകള്‍ മാഹിയിലാണ്. ഡോക്ടര്‍മാരായ അച്ഛനമ്മമാര്‍ക്കൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ മനോജ്‌ ശ്യാമളന്‍, ന്യൂയോര്‍ക്ക്‌ സര്‍വ്വകലാശാല ടിഷ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും സിനിമയില്‍ ബിരുദം നേടി. 1992ല്‍ കോളേജ് പഠനകാലത്ത് തന്നെ ‘പ്രേയിംഗ് വിത്ത്‌ ആംഗര്‍’ എന്ന തന്റെ സംവിധാനം ചെയ്ത ശ്യാമളന്‍, 1999ല്‍ സംവിധാനം ചെയ്ത ‘ദി സിക്സ്ത് സെന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ‘ദി സിക്സ്ത് സെന്‍സി’ന് മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള ഓസ്കാര്‍, ബാഫ്ടാ, ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്കരങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ആയ ‘സൈന്‍സ്’, ഹിസ്റ്ററിക്കല്‍ ഡ്രാമയായ ‘ദി വില്ലേജ്’, ഡാര്‍ക്ക്‌ ഫാന്റസി ചിത്രം ‘ലേഡി ഇന്‍ ദി വാട്ടര്‍’, ഹൊറര്‍ ത്രില്ലെര്‍ ‘ദി ഹാപ്പനിംഗ്’, സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘ആഫ്റെര്‍ എര്‍ത്ത്’ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ചിത്രങ്ങള്‍.

Manoj Night Shyamalan- Glass 1

ഗ്ലാസ്

Manoj Night Shyamalan- Glass 2

ഗ്ലാസ്‌ ചിത്രീകരണത്തിനിടയില്‍ മനോജ്‌ നൈറ്റ്‌ ശ്യാമളന്‍

Manoj Night Shyamalan- Glass 3

ഗ്ലാസ്

Manoj Night Shyamalan- Glass 4

ഗ്ലാസ്

Manoj Night Shyamalan- Glass 5

ഗ്ലാസ്‌

സംവിധാനം കൂടാതെ ഹൊറര്‍ ചിത്രമായ ‘ഡെവിള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ് മനോജ്‌ നൈറ്റ്‌ ശ്യാമളന്‍. ഫോക്സ് നെറ്റ്വര്‍ക്കിന്റെ സയന്‍സ് ഫിക്ഷന്‍ സീരീസ് ആയ ‘വേ വാര്‍ഡ്‌ പൈന്‍സി’ന്റെ സംവിധാകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

2008ല്‍ പദ്മശ്രീ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook