ഏഴിമല പൂഞ്ചോല, പുഴയോരത്ത് പൂന്തോണിയെത്തീല എന്നീ പാട്ടുകളും പാടി ഒരു കാലത്ത് സിനിമ പ്രേമികളുടെ നെഞ്ചിടുപ്പ് കൂട്ടിയ നടിയായിരുന്നു സിൽക്ക് സ്മിത. സിൽക്കിന് മുമ്പോ പിൻപോ അതുപോലൊരു നടി മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. മരിച്ച് ഇത്രയധികം വർഷങ്ങൾ പിന്നിടുമ്പോഴും അതേ സ്നേഹത്തോടെ സിൽക്ക് മലയാളികളുടെ മനസിലുണ്ട്.

സോഷ്യൽ മീഡിയയും ടിക് ടോക്കും ആളുകൾക്കിടയിൽ വൻ വിജയമായതോടെ നടീ നടന്മാരെ അനുകരിക്കുന്നതും ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. താര ആർ.കെ എന്ന ടിക് ടോക്ക് പ്രൊഫൈൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. മോഹൻലാൽ-ഭരതം കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സിൽക്ക് സ്മിതയെ ആണ് ഈ പെൺകുട്ടി അനുകരിക്കുന്നത്. സിൽക്ക് ജീവനോടെ വന്ന് നിന്ന് പറയുന്നതല്ലേ എന്നൊരു നിമിഷമെങ്കിലും കാഴ്ചക്കാർ ചിന്തിക്കും.

മുൻപും സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.

വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക്‌ എന്ന പേര് ഉറച്ചു.

നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.

Read More: ഇതാരാ സിൽക്ക് സ്മിതയോ, സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.

1979 ൽ പുറത്തു വന്ന ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് സിൽക്ക് മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം സ്ഫടികത്തിലും മമ്മൂട്ടിക്കൊപ്പം അഥർവത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളിലേയും കഥാപാത്രങ്ങളും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

1996ൽ മദ്രാസിലെ തന്റെ വീട്ടിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook