ഇന്ന് അന്തരിച്ച ഗിരീഷ് കർണാടിന്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഭരതൻ സംവിധാനം ചെയ്ത ‘നീലകുറിഞ്ഞി പൂത്തപ്പോൾ’ എന്ന ചിത്രം. ചിത്രത്തിൽ സുഹൃത്തിന്റെ കൗമാരക്കാരിയായ മകളെ പ്രണയിക്കുന്ന ലെഫന്റനന്റ് കേണൽ സി അപ്പുണി മേനോൻ എന്ന കഥാപാത്രത്തെയാണ് ഗിരീഷ് കർണാട് അവതരിപ്പിച്ചത്.

1987 ൽ പുറത്തിറങ്ങിയ ഈ ചിത്രം സ്റ്റാൻലി ഡോനെണിന്റെ ‘ബ്ലെയിം ഇറ്റ് ഓൺ റിയോ’ എന്ന അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രത്തിന്റെ സ്വതന്ത്ര ആഖ്യാനമായിരുന്നു. ഗീരിഷ്​ കർണാടിനൊപ്പം നെടുമുടി വേണു, കാർത്തിക, ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

girish karnad, girish karnad passes away, girish karnad death, girish karnad malayalam films, girish karnad karthika, ഗിരീഷ് കർണാട്, കാർത്തിക, Neela kurinji poothappol, നീലകുറിഞ്ഞി പൂത്തപ്പോൾ, karthika malayalam movie, ഗിരീഷ്‌ കര്‍ണ്ണാട് അന്തരിച്ചു, ഗിരീഷ്‌ കര്‍ണ്ണാട്

ശിവരാമകൃഷ്ണൻ നായരുടെ (നെടുമുടി വേണു) ബാല്യകാല സുഹൃത്തും അവിവാഹിതനുമായ അപ്പുണി മേനോൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം ഒരു അവധിക്കാലം ചെലവഴിക്കാനായി സുഹൃത്തിന്റെ കുടുംബത്തിലെത്തുകയാണ്. ശിവരാമകൃഷ്ണൻ നായരുടെ മൂത്തമകൾ സന്ധ്യ (കാർത്തിക) അപ്പുണിയുമായി പ്രേമത്തിലാകുന്നു. സന്ധ്യയുടെ പ്രണയം നിരസിക്കാൻ അപ്പുണിയ്ക്കുമാവുന്നില്ല. ഈ ബന്ധത്തെ കുറിച്ചറിഞ്ഞ് ശിവരാമകൃഷ്ണൻ തകർന്നു പോവുകയും ഇരുവരുടെയും സൗഹൃദം തകരുകയും ചെയ്യുന്നു. പ്രശ്നങ്ങൾക്കും വിഷമഘട്ടങ്ങൾക്കും ഒടുവിൽ അപ്പുണി ആത്മഹത്യ ചെയ്യുകയാണ്. അപ്പുണിയുടെ വിയോഗം സന്ധ്യയേയും മാനസികമായി തകർക്കുന്നു.

കാവാലം നാരായണപണിക്കർ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകി എസ് ജാനകിയും കൃഷ്ണചന്ദ്രനും ചേർന്ന് ആലപിച്ച, ചിത്രത്തിലെ ‘മേലേ നന്ദനം പൂത്തേ…’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: Actor-playwright Girish Karnad passes away: ഗിരീഷ്‌ കര്‍ണാട് അന്തരിച്ചു

എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠ പുരസ്കാര ജേതാവും നടനും സംവിധായകനുമായ ഗിരീഷ് കർണാട് (81) ഇന്നു രാവിലെയാണ് ബാംഗ്ലൂരിൽ നിര്യാതനായത്. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു. പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരവും സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിരുന്നു. നാല് പതിറ്റാണ്ടുകളോളം നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ച അദ്ദേഹത്തിന്റെ നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പും ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook