scorecardresearch
Latest News

ഗിരീഷ് കർണാടിന് ആദരാജ്ഞലി അർപ്പിച്ച് മലയാള സിനിമാലോകം

നടൻ മോഹൻലാൽ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എന്നിവരും ഗിരീഷ് കർണാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

ഗിരീഷ് കർണാടിന് ആദരാജ്ഞലി അർപ്പിച്ച് മലയാള സിനിമാലോകം

ഇന്ന് രാവിലെ ബാംഗ്ലൂരിൽ അന്തരിച്ച പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനും നാടകകൃത്തുമായ ഗീരീഷ് കർണാടിന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് മലയാള സിനിമാ ലോകം. നടൻ മോഹൻലാൽ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എന്നിവരും ഗിരീഷ് കർണാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സിനിമാ സമൂഹത്തിന്റെ വലിയ നഷ്ടം, താങ്കൾ എന്നെന്നും ഓർമ്മിക്കപ്പെടുമെന്നാണ് ഗീരീഷ് കർണാടിന് അനുശോചനം അറിയിച്ചു കൊണ്ട് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ” ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്,” എന്നാണ് മുഖ്യമന്ത്രി അനുശോചിച്ചത്. “സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ അദ്ദേഹം തന്‍റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ചു. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു കര്‍ണാട്. അതുകൊണ്ടുതന്നെ വര്‍ഗീയശക്തികളുടെ ആക്രമണത്തിനും ഭീഷണിക്കും അദ്ദേഹം ഇരയായി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അദ്ദേഹം തന്‍റെ കലാ-സാമൂഹ്യപ്രവര്‍ത്തനം അവസാനംവരെ തുടര്‍ന്നു, ഫെയ്സ് ബുക്ക് പോസ്റ്റിൽ പിണറായി വിജയൻ കുറിച്ചു.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കർണാട് ജനിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റോഡ്സ് സ്കോളർഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. പിന്നീട് കന്നഡ സാഹിത്യരംഗത്തേയും നാടക- സിനിമാരംഗത്തും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ‘സംസ്കാര’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കർണാട് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘വംശവൃക്ഷ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഹിന്ദി സിനിമാവേദിയിൽ ശ്യാം ബെനഗലിനോടൊപ്പം ‘നിഷാന്ത്’ ‘മന്‍ഥന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവർത്തിച്ചു.

girish karnad, girish karnad passes away, girish karnad death, ഗിരീഷ്‌ കര്‍ണ്ണാട് അന്തരിച്ചു, Mohanlal, മോഹൻലാൽ, പിണറായി വിജയൻ, Pinarayi Vijayan, Fefka Directors union, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഗിരീഷ്‌ കര്‍ണ്ണാട്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, IE Malayalam, ഐ ഇ മലയാളം

കന്നടയിൽ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്റുവിയൻ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കർണാട് ഇന്ത്യൻ നാടകവേദിയിൽ തന്റെ സ്ഥാനമുറപ്പിച്ചു.

ആര്‍ കെ നാരായണന്റെ വിഖ്യാതമായ ‘മാല്‍ഗുഡി ഡേയ്സിന്’ ശങ്കര്‍ നാഗ് വെള്ളിത്തിരയില്‍ ഭാഷ്യമൊരുക്കിയപ്പോള്‍ അതിലെ പ്രധാനകഥാപാത്രമായ സ്വാമിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് ഗിരീഷ്‌ കര്‍നാട് ആയിരുന്നു. ‘അപ്നാ ദേശ്’ എന്ന കന്നഡ ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം അഭിനയിച്ചത്.

 

നാല് പതിറ്റാണ്ടുകളോളം നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ച അദ്ദേഹത്തിന്റെ നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പും ലഭിച്ചിരുന്നു.  ഗിരീഷ് കർണാടിനെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരത്തിനൊപ്പം സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ശശികപൂറിനുവേണ്ടി ‘ഉത്സവ്’ എന്ന പേരിൽ വൻമുതൽ മുടക്കുള്ള ചിത്രം നിർമിച്ചു. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനവും വഹിച്ചിരുന്നു. വിവിധ​ ഭാഷാചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ‘ഭരതചിത്ര’, ഭരതൻ സംവിധാനം ചെയ്ത ‘നീലകുറുഞ്ഞി പൂത്തപ്പോൾ’ തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Read more: irish Karnad (1938-2019): നമുക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവന്‍, നമ്മള്‍ ഓരോരുത്തര്‍ക്കും സ്വന്തമായവന്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Girish karnad death condolence mohanlal fefka directors union