/indian-express-malayalam/media/media_files/y6AcnpXGiJ95Gel5HIZo.jpg)
/indian-express-malayalam/media/media_files/UPlpeE0554RL4ffxT0bE.jpg)
ഗസൽ- പിന്നണി ഗായകൻ പങ്കജ് ഉദാസിന്റെ വേർപാട് സംഗീത ലോകത്തിനെ സംബന്ധിച്ച് സമാനതകളില്ലാത്ത നഷ്ടമാണ്.
/indian-express-malayalam/media/media_files/NJdUGd5HWcgvgIoRPe5C.jpg)
സംഗീത പ്രേമികളെ സംബന്ധിച്ച് വെൽവറ്റ് വോയിസിനു ഉടമയായിരുന്നു പങ്കജ് ഉദാസ്. അനായാസമായ, ഒഴുകി നടക്കുന്നതുപോലൊരു അനുഭൂതിയാണ് പങ്കജിന്റെ ആലാപനം സമ്മാനിച്ചത്.
/indian-express-malayalam/media/media_files/n0XimxH5DqFv4GLHvDLu.jpg)
അങ്ങേയറ്റം ലളിതവും ഋജുവുമായിരുന്ന ഗസലുകൾ കൊണ്ട് പങ്കജ് ഉദാസ് തൊട്ടത് ഓരോ സംഗീതപ്രേമിയുടെയും ഹൃദയത്തിലാണ്
/indian-express-malayalam/media/media_files/Woi1iN0FHIidVO4m32AS.jpg)
ഗുജറാത്തിലെ സംഗീതാഭിരുചിയുള്ള കുടുംബത്തിലാണ് പങ്കജ് ജനിച്ചത്. സഹോദരന്മാരായ മൻഹർ ഉദാസിന്റെയും നിർമ്മൽ ഉദാസിന്റെയും പാത പിൻതുടർന്നാണ് പങ്കജ് സംഗീതലോകത്ത് എത്തിയത്.
/indian-express-malayalam/media/media_files/quDmIq5bP5X9BujBUE3p.jpg)
തുടക്കത്തിൽ തബല പഠിക്കാനായിരുന്നു പങ്കജിനു ആഗ്രഹം, പിന്നീടത് ഗസലിനോടുള്ള താൽപ്പര്യമായി മാറി. തന്റെ കഴിവുകൾ വികസിപ്പിക്കാൻ പങ്കജ് ഉറുദു പഠിച്ചെടുത്തു.
/indian-express-malayalam/media/media_files/Ud0JYe1mhJtpOMbFfHvf.jpg)
നാമിലെ “ചിത്തി ആയ് ഹേ”, മൊഹ്റയിലെ “നാ കജ്രേ കി ധർ”, “ചാന്ദി ജൈസ രംഗ്”, “ഏക് തരാഫ് ഉസ്കാ ഘർ”, “അഹിസ്ത” എന്നിവയെല്ലാം പങ്കജിന്റെ അവിസ്മരണീയമായ ഗസലുകളാണ്.
/indian-express-malayalam/media/media_files/Y4K4f6gAJwRItg1cSvCr.jpg)
കാമ്ന എന്ന ചിത്രത്തിലെ ഗാനമായിരുന്നു അദ്ദേഹത്തിനു ആദ്യം വലിയ ബ്രേക്ക് നൽകിയത്.
/indian-express-malayalam/media/media_files/Gred4Tj6qCBAqDXWaCWj.jpg)
നാമിനു ശേഷം യേ ദില്ലഗി, സാജൻ, ഫിർ തേരി കഹാനി യാദ് ആയേ തുടങ്ങിയ ചിത്രങ്ങളിലും പങ്കജ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
/indian-express-malayalam/media/media_files/rz7XfFVs38PpnRil0k0I.jpg)
1982-ൽ ഫരീദയുമായി വിവാഹിതരായ പങ്കജ് ദമ്പതികൾക്ക് നായബ്, റീവ എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്. തന്റെ വളർച്ചയിൽ പ്രണയകാലം തൊട്ടുതന്നെ ഫരീദ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് പങ്കജ് ഉദാസ് പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്.
/indian-express-malayalam/media/media_files/Tv7S2WVsClCXLadNspVf.jpg)
തൻ പ്രണയകഥയെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ അതിനെ ഒരു 'സമരം' എന്നാണ് പങ്കജ് ഉദാസ് വിശേഷിപ്പിച്ചത്. ദുഷ്കരമായ സമയങ്ങളിൽ ഫരീദ തനിക്ക് ധനസഹായം വാഗ്ദാനം ചെയ്തതിരുന്നുവെന്നും ഫരീദയെ 'സ്വതന്ത്ര ചിന്തക' എന്ന് വിളിച്ചുകൊണ്ട് പങ്കജ് വെളിപ്പെടുത്തിയിരുന്നു.
/indian-express-malayalam/media/media_files/b2cXUcNeGasfFu7VQshS.jpg)
1979 ലാണ് താൻ ഫരീദയെ കണ്ടുമുട്ടിയതെന്ന് മൂന്ന് വർഷത്തെ പ്രണയകാലം വിശദീകരിച്ചുകൊണ്ട് ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കജ് പറഞ്ഞിരുന്നു. “അത് പോരാട്ടത്തിന്റെ നാളുകളായിരുന്നു,” ഫരീദയുടെ സാന്നിധ്യം തനിക്ക് എപ്പോഴും ഒരു ഭാഗ്യമായാണ് തോന്നിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/media_files/efJjXa6GPeezb57JBWAg.jpg)
അക്കാലത്ത് എയർ ഇന്ത്യയിൽ ജീവനക്കാരിയായിരുന്ന ഫരീദയുടെ സത്യസന്ധമായ ചിരിയാണ് തന്നെ ഏറെ ആകർഷിച്ചിരുന്നതെന്നും പങ്കജ് തുറന്ന് പറഞ്ഞിരുന്നു.
/indian-express-malayalam/media/media_files/rJxJ1gvzsZzT2l5B6bWg.jpg)
തന്റെ പ്രയാസകരമായ സമയങ്ങളിൽ ഫരീദ എങ്ങനെയാണ് തന്നെ സഹായിച്ചിരുന്നതെന്നും പങ്കജ് ഉദാസ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ എന്രെ ആദ്യ ആൽബം പുറത്തിറക്കുമ്പോൾ, എനിക്ക് പണം കുറവായിരുന്നു. ഫരീദയുടെ കയ്യിലും പണമില്ലായിരുന്നു. അന്ന് ഞങ്ങൾ വിവാഹിതരായിരുന്നില്ല."
/indian-express-malayalam/media/media_files/Id4MmMQbNSrS7HhX8ONE.jpg)
"പക്ഷേ പിറ്റേന്ന് അവൾ എവിടെ നിന്നോ കടം വാങ്ങി ആവശ്യമായ തുക എനിക്ക് കൈമാറി. ഒന്നും അത്രത്തോളം വരില്ല. എത്ര തർക്കിച്ചാലും മതത്തിൻ്റെ പേരിൽ തർക്കിക്കില്ലെന്ന് ഞങ്ങൾ പരസ്പരം ഉറപ്പ് നൽകിയിരുന്നു "
/indian-express-malayalam/media/media_files/K8YkE5524z9t0lUIPqdD.jpg)
1980ൽ അദ്ദേഹത്തിൻ്റെ ആദ്യ ഗസൽ ആൽബം ആഹാത് പുറത്തിറങ്ങി. സംഗീത പ്രേമികൾക്ക് 50-ലധികം ആൽബങ്ങളും നൂറുകണക്കിന് സമാഹാര ആൽബങ്ങളും അദ്ദേഹം നൽകി.
/indian-express-malayalam/media/media_files/5uMRMm3GZ7egofO9jRLW.jpg)
"ഗസൽ സംഗീതത്തിൽ ഇത് ഒരു യുഗത്തിൻ്റെ അവസാനമാണ്" എന്നാണ് പങ്കജിനു വിട നൽകി കൊണ്ട് സംഗീതപ്രേമികൾ കുറിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us