വിവാഹം കഴിക്കുന്നതിനും പ്രണയിക്കുന്നതിനും പ്രായം ഒരു തടസ്സമല്ലെന്നാണ് പൊതുവേ പറയപ്പെടാറുളളത്. എന്നാൽ പ്രായം കൂടിപ്പോയതിന്റെ പേരിൽ നടന്റെ പ്രണയാഭ്യർഥന നിരസിച്ചിരിക്കുകയാണ് പെൺകുട്ടി. 47 കാരനായ ഹോളിവുഡ് നടൻ ജെറാർഡ് ബട്‌ലർക്കാണ് ഈ അനുഭവം ഉണ്ടായത്. തന്നെക്കാൾ പ്രായം കൂടിയതു കൊണ്ടാണ് പെൺകുട്ടി ബട്‌ലറുടെ പ്രണയാഭ്യർഥന നിരസിച്ചതെന്നാണ് ലൈഫ് ആൻഡ് സ്റ്റെൽ മാഗസിൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

#GerryButler #GerardButler

A post shared by Gerard Butler (@gerardbutler.ig) on

20 കാരിയായ പെൺകുട്ടിയോടാണ് ബട്‌ലർ പ്രണയാഭ്യർഥന നടത്തിയതെന്നാണ് സൂചന. ഒരു റസ്റ്ററന്റിൽ വച്ചാണ് ബട്‌ലർ പെൺകുട്ടിയെ കണ്ടുമുട്ടിയത്. തന്റെ ഗേൾഫ്രണ്ട് ആകാമോയെന്നു ചോദിച്ചു. പെൺകുട്ടി ഇത് നിരസിച്ചു. പെൺകുട്ടി തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ‘എന്റെ മുത്തച്ഛൻ ആകാൻ പ്രായമുളള ബട്‌ലർ തന്നോട് പ്രണയാഭ്യർഥന നടത്തിയെന്ന്’ പറഞ്ഞു. ഇതുകേട്ട സുഹൃത്തുക്കൾ ബട്‌ലറെ കളിയാക്കിയെന്നും റിപ്പോർട്ടുണ്ട്.

Read More: സംവിധായകൻ വേലു പ്രഭാകരൻ വിവാഹിതനായി; വധു 30 കാരിയായ തമിഴ് നടി

അതേസമയം, തന്റെ മുൻ കാമുകിയായ മോർഗൻ ബ്രോണുമായുളള ബന്ധം വീണ്ടും തുടങ്ങാനുളള ശ്രമത്തിലാണ് ബട്‌ലർ. അടുത്തിടെ ഇരുവരും മെക്സിക്കോയിലെ ബീച്ചിൽ ഒന്നിച്ചുനിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. തന്റെ പുതിയ ചിത്രമായ ‘കീപ്പേഴ്സ്’ ചിത്രത്തിനായുളള തയാറടുപ്പിലാണ് ബട്‌ലർ. ഒരു ലൈറ്റ്ഹൗസ് കീപ്പറായിട്ടാണ് ബട്‌ലർ ചിത്രത്തിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ