scorecardresearch

ദൃശ്യം 3 എപ്പോൾ എത്തും? വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

ദൃശ്യം മൂന്നിന്റെ റിലീസിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ

ദൃശ്യം മൂന്നിന്റെ റിലീസിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Drishyam 3

ദൃശ്യം 3

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. മോഹൻലാൽ നായകനായ 'ദൃശ്യം' പരമ്പരയിലെ മൂന്നാംഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. എപ്പോഴാണ് ചിത്രം തിയേറ്ററുകളിൽ​ എത്തുക എന്നാണ് സിനിമാപ്രേമികളെല്ലാം ഉറ്റുനോക്കുന്നത്.

Advertisment

അതേസമയം, ദൃശ്യം മൂന്നിന്റെ റിലീസിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററിലെത്തുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ.

Also Read: പ്രണവിനെ പേടിപ്പിച്ച പുതപ്പിനടിയിലെ 'പ്രേതം' ഡെലൂലു അല്ലേ? വൈറലായി ട്രോൾ

'ദൃശ്യം ആളുകളെ സ്വാധീനിച്ചൊരു സിനിമായായി മാറി. അതിന്റെ ഭാരമുണ്ട്. വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം നിങ്ങൾക്ക് വന്ന് ദൃശ്യം 3 കാണാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു'- ജീത്തു പറഞ്ഞു.

ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ  നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 3. ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ ജീവിതം എന്നിവയിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. 

ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് ഒരു  അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 

Also Read: ജനനായകനിൽ വിജയ് പ്രതിഫലമായി വാങ്ങുന്നത് 220 കോടി, മമിതയുടെ പ്രതിഫലം എത്രയെന്നറിയാമോ?

അതേസമയം, ദൃശ്യത്തിനു മുൻപ് തിയേറ്ററിൽ എത്താൻ ഒരുങ്ങുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളൻ'. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലെന, ഇർഷാദ് അലി, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ്, കെ.ആർ. ഗോകുൽ, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, മനോജ്.കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.  ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.  

Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായതും ഉദ്വേഗഭരിതവുമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് സൂചന. ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ. ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. എഡിറ്റങ് വിനായക്, സംഗീതം: വിഷ്ണു ശ്യാം, ഗാനരചന: വിനായക് ശശികുമാർ എന്നിവർ നിർവഹിക്കുന്നു. ജനുവരി 30ന് 'വലതുവശത്തെ കള്ളൻ' തിയേറ്ററുകളിലെത്തും.

Also Read: ഈ ചിരിയിൽ ഏതു കേന്ദ്രമന്ത്രിയും വീഴും, ഓം ബേബിയെ കൊഞ്ചിച്ച് സുരേഷ് ഗോപി; വീഡിയോ

Jeethu Joseph Drishyam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: