/indian-express-malayalam/media/media_files/2025/12/17/genelia-riteish-fi-2025-12-17-12-32-48.jpg)
ജനീലിയ റിതേഷ് | ഫൊട്ടോ: ഇൻസ്റ്റഗ്രാം
സിനിമയിലെയും ജീവിതത്തിലെയും മാതൃകാ ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. വർഷങ്ങൾ നീണ്ട ദാമ്പത്യത്തിന് ശേഷവും പ്രണയത്തിന്റെ കാര്യത്തിൽ ഇവർ പുതുമുഖങ്ങളെപ്പോലും അതിശയിപ്പിക്കാറുണ്ട്. റിതേഷിന്റെ ജന്മദിനത്തിൽ ജെനീലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകൾ ഇപ്പോൾ ആരാധകരുടെ മനം കവരുകയാണ്. തങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ മുഴുവൻ ക്രെഡിറ്റും റിതേഷിന് നൽകിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്.
Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ
"ഇത്രയും വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ എങ്ങനെ ഇത്രയും സന്തോഷത്തോടെ, വേർപിരിക്കാനാവാത്ത വിധം കഴിയുന്നു എന്ന് എല്ലാവരും അത്ഭുതപ്പെടാറുണ്ട്. എന്നാൽ അതിന്റെ സത്യാവസ്ഥ നീയാണ്. നീ സ്നേഹമാണ്, നീ കൃപയാണ്, നീ എന്നെ ചിരിപ്പിക്കുന്നു. ഞാൻ കരഞ്ഞാലും നീ എൻ്റെ കണ്ണുനീർ തുടയ്ക്കുന്നു. ഒരു ബന്ധം സ്ഥാപിക്കാൻ ഏറ്റവും അത്ഭുതകരമായ വഴികൾ നിങ്ങളിലുണ്ട്. നിങ്ങളുടെ കൂടെയായിരിക്കുമ്പോൾ ഓരോ വ്യക്തിക്കും തങ്ങൾ സ്പെഷ്യൽ ആണെന്ന് തോന്നും. മറ്റുള്ളവർക്ക് കുറച്ചു സമയം മാത്രം ലഭിക്കുന്ന ആ അനുഭവം 24 മണിക്കൂറും ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവളാണ് ഞാൻ.
നീ എനിക്കെല്ലാം ആണ്... അതിലപ്പുറവുമാണ്. അതുകൊണ്ട് തന്നെ നിന്നെ ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും ഞാൻ ആഘോഷിക്കും. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനേ... എൻ്റെ ഹൃദയം നിൻ്റെ കൈയ്യിലാണ് അത് സുരക്ഷിതമായി വയ്ക്കുക." എന്നാണ് ജനീലിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Also Read: എന്തൊരു ഗ്ലാമറാ; സ്റ്റൈലിഷ് ലുക്കിൽ ശോഭനയും സുമലതയും ഉർവശിയും, കയ്യടിച്ച് ആരാധകർ
കുറിപ്പിനൊപ്പം റിതേഷിനൊപ്പമുള്ള ചിത്രങ്ങളും ജനീലിയ പങ്കുവച്ചിട്ടുണ്ട്. ഈ വൈകാരികമായ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര
'ബോയ്‌സ്' എന്ന തമിഴ് ചിത്രത്തിലൂടെയും 'ഹാസിനി' എന്ന തെലുങ്ക് ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് ജനീലിയ. 2003-ൽ പുറത്തിറങ്ങിയ 'തുജെ മേരി കസം' എന്ന ചിത്രത്തിലൂടെയാണ് ജനീലിയയും റിതേഷും ആദ്യം കണ്ടുമുട്ടുന്നത്. ഏകദേശം പത്ത് വർഷത്തോളം നീണ്ട ഇവരുടെ പ്രണയം പാപ്പരാസികൾക്കോ വാർത്താ മാധ്യമങ്ങൾക്കോ പിടികൊടുത്തിരുന്നില്ല. 2012ൽ ഹിന്ദു - ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായി. . റിയാൻ, റാഹിൽ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം റിതേഷിനൊപ്പം 'വേദ്' എന്ന മറാത്തി ചിത്രത്തിലൂടെ ജെനീലിയ ഗംഭീരമായ തിരിച്ചുവരവ് നടത്തി.
Read More: ഇതെന്റെ മധുരപ്രതികാരം; അന്ന് കരയിപ്പിച്ച് ഇറക്കിവിട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ഉദ്ഘാടകയായി രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us