40 വയസ് തികയുക എന്നത് ചിലരെയൊക്കെ സംബന്ധിച്ച് പ്രായമേറുന്നു എന്ന ചിന്ത തോന്നിപ്പിക്കുന്ന സമയമാണ്. എന്നാല്‍ റിതേഷ് ദേശ്മുഖിനെ സംബന്ധിച്ച് അങ്ങനെയല്ല. നിറചിരിയോടെയാണ് റിതേഷ് ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ പിന്നില്‍ മറ്റാരുമല്ല, ഭാര്യയായ ജെനീലിയ തന്നെയാണ്.

ജന്മദിനത്തില്‍ മനോഹരമായൊരു കാറാണ് ജെനീലിയ പ്രിയപ്പെട്ട ഭര്‍ത്താവിന് സമ്മാനിച്ചത്. ഒരു 40കാരനെ 20കാരനായി തോന്നിപ്പിക്കുന്ന തരത്തിലാണ് ജെനീലിയയുടെ സമ്മാനം എന്നാണ് റിതേഷ് കുറിച്ചിരിക്കുന്നത്. കാറിനൊപ്പവും ഭാര്യയ്ക്ക് ഒപ്പവുമുളള ചിത്രം താരം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

പ്രകൃതി സൗഹൃദ- ഇലക്ട്രിക് കാറായ ടെസ്ലയുടെ മോഡല്‍ എക്സ് എസ്‍യുവി കാറാണ് ജെനീലിയ സമ്മാനിച്ചത്. 80,000 ഡോളര്‍ മുതലാണ് കാറിന്റെ വില ആരംഭിക്കുന്നത്. ഭര്‍ത്താവിന് ജെനീലിയ ട്വിറ്ററില്‍ ജന്മദിനാശംസയും നേര്‍ന്നിട്ടുണ്ട്.

കേന്ദ്ര മന്ത്രിയും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്മുഖിന്റെ മകനും അഭിനേതാവുമാണ് റിതേഷ് ദേശ്മുഖ്. ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുണ്ട്.

“തുജെ മേരി കസം” എന്ന ഇവരുടെ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവാര്‍ ആദ്യമായി പ്രണയത്തിലായത് എന്ന് ബോളിവുഡ്‌ ഗോസിപ്പുകള്‍ പറയുന്നു. പിന്നീട് ഇവര്‍ ഇരുവരും ചേര്‍ന്ന് “മസ്തി” എന്ന ഒരു കോമഡി സിനിമയും അഭിനയിക്കുകയുണ്ടായി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ ജെനീലിയ ജാനേ തു യാ ജാനേ നാ, തേരേ നാള്‍ ലൗഹോ ഗയ എന്നിവയിലൂടെയാണ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. ഷങ്കറിന്റെ ബോയ്സിലൂടെയാണ് തെന്നിന്ത്യയില്‍ അരങ്ങേറിയത്. സന്തോഷ് സണ്‍ ഓഫ് സുബ്രഹ്മണ്യത്തിലെ വേഷം ഹിറ്റായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ