ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രണ്ടുപേരാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. അടുത്തിടെ ജെനിലീയയ്ക്ക് സ്കേറ്റിംഗ് പഠനത്തിനിടയിൽ അപകടം സംഭവിക്കുകയും വീണ് കയ്യൊടിയുകയും ചെയ്തിരുന്നു. ജെനിലീയ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ഇഷ്ടം കവരുന്നത്. കൈകെട്ടി വച്ചിരിക്കുന്ന ജെനീലിയയുടെ മുടി കെട്ടാൻ സഹായിക്കുകയാണ് റിതേഷ്. റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകർത്തുകയാണ് ജെനീലിയ.
View this post on Instagram
അടുത്തിടെ സ്കേറ്റിംഗിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും ജെനീലിയ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
View this post on Instagram
‘തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഒപ്പം പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക്, ജെനീലിയയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനും കുഞ്ഞുങ്ങളെ നോക്കാനുമായി സിനിമയിൽ നിന്നും നീണ്ട റിതേഷ് അവധിയെടുത്തതും വാർത്തയായിരുന്നു.
New Song Out : #DhuvunTaak – Working with Baiko @geneliad after 4 years. First film to now – her magic on screen remains the same. @AjayAtulOnline cha Dhin-Gaana
Choreographed by @csgonsalvesउधळा प्रेमाचे रंग माऊलीच्या संग!
“ धुवून टाक “ Out Now!https://t.co/Y2ymuNX4uT— Riteish Deshmukh (@Riteishd) December 2, 2018
റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാനം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകർക്കുവേണ്ടി പങ്കുവെച്ചത്. ആദ്യസിനിമ മുതൽ അവൾക്കുള്ള സ്ക്രീൻ മാജിക് അതു പോലെ തന്നെയുണ്ടെന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് റിതേഷ് കുറിച്ചത്.
Read more: ഭര്‍ത്താവിനെ ഞെട്ടിച്ച് ജെനീലിയയുടെ പിറന്നാള്‍ സമ്മാനം!