Latest News

കയ്യൊടിഞ്ഞ ഭാര്യയുടെ മുടികെട്ടാൻ സഹായിച്ച് റിതേഷ്; ക്യൂട്ട് വീഡിയോ പങ്കുവച്ച് ജെനീലിയ

സ്കേറ്റിംഗ് പ്രാക്റ്റീസിനിടയിൽ ബാലൻസ് തെറ്റി വീണ് ജെനീലിയയുടെ കൈമുട്ടിന് പരുക്കേൽക്കുകയായിരുന്നു

Genelia D'Souza, Genelia D'Souza hand broken, Genelia D'Souza video, Genelia, Riteish, Genelia videos, Riteish Genelia video, Riteish Genelia song, Riteish Genelia work, Riteish Genelia news, How to tie a tie, Marathi movie Mauli, Dhuvun taak, Dhuvun taak song, Marathi movie Mauli song, Riteish Genelia photo, Riteish Deshmukh, Riteish Deshmukh marathi film, Riteish Deshmukh mauli

ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രണ്ടുപേരാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും. അടുത്തിടെ ജെനിലീയയ്ക്ക് സ്കേറ്റിംഗ് പഠനത്തിനിടയിൽ അപകടം സംഭവിക്കുകയും വീണ് കയ്യൊടിയുകയും ചെയ്തിരുന്നു. ജെനിലീയ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ഇഷ്ടം കവരുന്നത്. കൈകെട്ടി വച്ചിരിക്കുന്ന ജെനീലിയയുടെ മുടി കെട്ടാൻ സഹായിക്കുകയാണ് റിതേഷ്. റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകർത്തുകയാണ് ജെനീലിയ.

 

View this post on Instagram

 

A post shared by Genelia Deshmukh (@geneliad)

അടുത്തിടെ സ്കേറ്റിംഗിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും ജെനീലിയ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

 

View this post on Instagram

 

A post shared by Genelia Deshmukh (@geneliad)

‘തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഒപ്പം പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക്, ജെനീലിയയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനും കുഞ്ഞുങ്ങളെ നോക്കാനുമായി സിനിമയിൽ നിന്നും നീണ്ട റിതേഷ് അവധിയെടുത്തതും വാർത്തയായിരുന്നു.

റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാനം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകർക്കുവേണ്ടി പങ്കുവെച്ചത്. ആദ്യസിനിമ മുതൽ അവൾക്കുള്ള സ്ക്രീൻ മാജിക് അതു പോലെ തന്നെയുണ്ടെന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് റിതേഷ് കുറിച്ചത്.

Read more: ഭര്‍ത്താവിനെ ഞെട്ടിച്ച് ജെനീലിയയുടെ പിറന്നാള്‍ സമ്മാനം!

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Genelia d souza breaks her hand during skating riteish deshmukh cute video

Next Story
ഈ ചിത്രങ്ങളിൽ വരനെ തിരയരുത്: അഹാനAhaana Krishna, അഹാന കൃഷ്ണ, Ahaana Krishna bridal shoot, Ahaana Krishna wedding photos, Ahaana Krishna instagram, ahaana photos
The moderation of comments is automated and not cleared manually by malayalam.indianexpress.com