സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് വളരെ വിരളമായേ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. കേരള സാരിയിലുള്ള മകൾ ആരാധനയുടെ ചിത്രങ്ങളാണ് ഗീതു മോഹൻദാസ് ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ കുട്ടി വെർഷനാണ് ആരാധനയെന്നാണ് ഗീതു പറയുന്നത്. വളരെ ശരിയാണെന്നാണ് കുഞ്ചാക്കോ ബോബന്റെ അഭിപ്രായം.
Read More: എത്ര പെട്ടെന്നാണ് അവൾ വളർന്നത്; മകളെ കുറിച്ച് ഗീതു മോഹൻദാസ്

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

ചിത്രത്തിൽ സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെ തന്നെയുണ്ട്. ആരാധനയ്ക്ക് സ്നേഹമറിയിച്ച് നടി ശ്രിന്ദയുമെത്തി.

മുൻപൊരിക്കൽ, ആരാധനയുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളുമാണ് ഗീതു പങ്കുവച്ചത്. മകൾ എത്ര പെട്ടെന്നാണ് വളർന്നതെന്ന ആശ്ചര്യവും ഗീതു പ്രകടിപ്പിച്ചിരുന്നു.

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

അടുത്തിടെ മകളെ വാരിപ്പുണർന്ന് വളരെ മനോഹരമായൊരു ചിത്രവും ഗീതു പങ്കുവച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ആരാധനയുടെ പിറന്നാളിന്, ഗീതുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പൂർണിമയും ഒരുപാട് ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.

“എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ,” എന്നായിരുന്നു പൂർണിമ കുറിച്ചത്. #daughterfromanothermother #decemberborn തുടങ്ങിയ ഹാഷ്‌ടാഗുകളോടെയായിരുന്നു പൂർണിമ ചിത്രം പങ്കുവച്ചത്. ആരാധനയ്ക്ക് ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. അമ്മമാർ തമ്മിലുള്ള സൗഹൃദം ഇരുവരുടെയും മക്കൾ തമ്മിലുമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരുന്നതായിരുന്നു.

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ചങ്ങാത്തം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു.

ജീവിതത്തില്‍ മാത്രമല്ല കരിയറിലും ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. രാജീവ് രവിയുമായി പ്രണയം തോന്നിയതിനെക്കുറിച്ച് ഗീതു പറയുന്നതിങ്ങനെ: ”അങ്ങനെ പ്രണയം തോന്നിയ നിമിഷമെന്നൊന്നും പറയാനാവില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് രാജീവ്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook