Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ആരാധനയുടെ പിറന്നാൾ കേക്കിന്റെ വിശേഷങ്ങൾ

“ഞാൻ കഴിച്ച ഏറ്റവും നല്ല കേക്ക് കഷണം ഇതാണ്, താങ്ക് യൂ സെറാ കുട്ടി,” ഗീതു കുറിച്ചു

Geetu Mohandas, ഗീതു മോഹൻദാസ്, daughter Aradhana, ഗീതു മോഹൻദാസിന്റെ മകൾ ആരാധന, Rajiv Ravi, രാജീവ് രവി, Video, വീഡിയോ, Caption, തലക്കെട്ട്, iemalayalam, ഐഇ മലയാളം

മകൾ ആരാധനയുടെ പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്. കേക്കിന്റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൽകിയിരിക്കുന്ന കുറിപ്പിൽ കേക്കിന്റെ സവിശേഷതകൾ കുറിച്ചിട്ടുണ്ട് താരം. സെറ ഫ്രാൻസിസ് എന്ന 13കാരിയായ ബേക്കർ ആണ് ഈ കേക്ക് നിർമിച്ചിട്ടുള്ളത്. താൻ കഴിച്ച ഏറ്റവും നല്ല കേക്ക് കഷണം ഇതാണെന്നും ഈ പിറന്നാൾ കേക്കിനെക്കുറിച്ച് ഗീതു പറയുന്നു.

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

“13 വയസുള്ള ബേക്കറായ സെറയാണ് പിറന്നാൾ കേക്ക് നിർമ്മിച്ചത്. ഞാൻ കഴിച്ച ഏറ്റവും മികച്ച കേക്ക് കഷണം. നേരിട്ട് അവൾക്ക് എത്തിച്ചുകൊടുക്കാൻ പറ്റുന്ന ഓർഡറുകളാണ് ഏറ്റെടുക്കാൻ അവൾ തയ്യാറാണ്. താങ്ക് യൂ സെറാ കുട്ടി,” ഗീതു കുറിച്ചു.

Read More: അപ്പനു വയസ്സാവുന്നത് കാണാൻ വയ്യായേ; ഇസുവിനൊപ്പമുള്ള രസകരമായ ചിത്രവുമായി ചാക്കോച്ചൻ

ആരാധനയുടെ ജന്മദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രം ഗീതു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിറന്നാള് കാരി ആരാധന എന്ന് അടിക്കുറിപ്പിട്ട ഇൻസ്റ്റഗ്രാം പോസ്റ്റിൽ ജന്മദിനാശംസകൾ അറിയിച്ചവർക്ക് ഗീതു നന്ദിയറിയിക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

ഗീതു മോഹൻദാസ് വളരെ വിരളമായേ തന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുള്ളൂ. മകൾ ആരാധനയുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോൾ ഉള്ള ചിത്രങ്ങളും അടുത്തിടെ ഗീതു പങ്കു വച്ചിരുന്നു.

View this post on Instagram

 

Aru

A post shared by Geetu Mohandas (@geetu_mohandas) on

 

View this post on Instagram

 

Aru

A post shared by Geetu Mohandas (@geetu_mohandas) on

ഗീതു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ഗീതുവിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമെത്തി. ‘എന്റെ വാവ’ എന്നാണ് പൂർണിമ ആരാധനയുടെ ചിത്രത്തിന് നൽകിയ കമന്റ്. മഞ്ജുവും തന്റെ സ്നേഹം അറിയിച്ചു. ആരുപ്പക്ഷി എന്നാണ് ഗായകൻ ഷഹബാസ് അമന്റെ കമന്റ്.

അടുത്തിടെ മകളെ വാരിപ്പുണർന്ന് വളരെ മനോഹരമായൊരു ചിത്രവും ഗീതു പങ്കുവച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ആരാധനയുടെ പിറന്നാളിന്, ഗീതുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പൂർണിമ ഒരുപാട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

Read More: എന്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞേ; താരപുത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി പൂർണിമ

“എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ,” എന്നായിരുന്നു പൂർണിമ കുറിക്കുന്നത്. #daughterfromanothermother #decemberborn തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു പൂർണിമ ചിത്രം പങ്കുവച്ചത്. ആരാധനയ്ക്ക് ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. അമ്മമാർ തമ്മിലുള്ള സൗഹൃദം ഇരുവരുടെയും മക്കൾ തമ്മിലുമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരുന്നതായിരുന്നു.

 

View this post on Instagram

 

Happy birthday to my favourite child #AradhanaRajeev @geetu_mohandas #happybirthday #daughterfromanothermother #decemberborn

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ചങ്ങാത്തം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു.

ജീവിതത്തില്‍ മാത്രമല്ല കരിയറിലും ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. രാജീവ് രവിയുമായി പ്രണയം തോന്നിയതിനെക്കുറിച്ച് ഗീതു പറയുന്നതിങ്ങനെ: ”അങ്ങനെ പ്രണയം തോന്നിയ നിമിഷമെന്നൊന്നും പറയാനാവില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങള്‍. ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് രാജീവ്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Geetu mohandas shares daughter aradhanas birthday cake photos

Next Story
ഇതൊരു നീണ്ടയാത്രയുടെ തുടക്കമായിരിക്കട്ടെ; ആന്റണി പെരുമ്പാവൂരിന്റെ മകൾക്ക് ആശംസയുമായി മോഹൻലാൽmohanlal, mohanlal photos, anthony perumbavoor daughter marriage, മോഹൻലാൽ, anthony perumbavoor, mohanlal anthony perumbavoor family, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express