അച്ഛനും അമ്മയും സംവിധായകരാണെങ്കിലും ഗീതു മോഹൻദാസിന്റെ മകൾക്ക് ക്യാമറയോട് താൽപര്യമില്ല. പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഗീതു തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മകൾ ആരാധനയുടെ ഒൻപതാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ഗീതു പങ്കുവച്ചത്.
‘ക്യാമറയെ വെറുക്കുന്ന ഒരു കുഞ്ഞു രാജകുമാരിയെ ഞങ്ങള്‍ക്ക് കിട്ടി. ഞങ്ങളുടെ അര്‍ധനയ്ക്ക് ജന്മദിന ആശംസകള്‍’ എന്നാണ് ഗീതു ഫൊട്ടോകൾക്കൊപ്പം കുറിച്ചത്. ഫൊട്ടോ എടുക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ ചിരിക്കാതെ ദേഷ്യത്തോടെ നിൽക്കുന്ന ആരാധനയെയാണ് ഫൊട്ടോയിൽ കാണാനാവുക.
അതേസമയം, ബോളിവുഡ് താരങ്ങളായ അര്‍ബാസ് അമൻ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അടക്കം നിരവധി സെലിബ്രിറ്റികളാണ് ആരാധനയ്ക്ക് ആശംസകളുമായി എത്തിയത്. റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രമേഷ് പിഷാരടി, നീരജ് മാധവ്, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ശ്വേത മേനോന്‍, തുടങ്ങിയവരും ആശംസകൾ നേർന്നിട്ടുണ്ട്.
ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ചങ്ങാത്തം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു.
Read More: ചിരിയാൽ നനയുന്ന കണ്ണുകൾ; ശ്രദ്ധ നേടി മഞ്ജുവാര്യരുടെ ചിത്രങ്ങൾ