/indian-express-malayalam/media/media_files/uploads/2020/06/Geetu-Mohandas.jpg)
സംവിധായകയും നടിയുമായ ഗീതു മോഹൻദാസ് വളരെ വിരളമായേ തന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. ഇന്ന് ഗീതു പങ്കുവച്ചിരിക്കുന്നത് മകൾ ആരാധനയ്‌ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ്. ഗീതു മകളെ വാരിപ്പുണർന്ന് ഉമ്മ വയ്ക്കുന്നതാണ് ചിത്രം.
Read More: 'ഭൂമിയിലെ മനോഹര സ്വകാര്യം'; ഒരു മയത്തിലൊക്കെ തലക്കെട്ടിടണേ
ഇക്കഴിഞ്ഞ ഡിസംബറിൽ ആരാധനയുടെ പിറന്നാളിന്, ഗീതുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പൂർണിമ ഒരുപാട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
“എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ,” എന്നായിരുന്നു പൂർണിമ കുറിക്കുന്നത്. #daughterfromanothermother #decemberborn തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു പൂർണിമ ചിത്രം പങ്കുവച്ചത്. ആരാധനയ്ക്ക് ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. അമ്മമാർ തമ്മിലുള്ള സൗഹൃദം ഇരുവരുടെയും മക്കൾ തമ്മിലുമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരുന്നതായിരുന്നു.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
View this post on InstagramMy Sparrows @geetu_mohandas @nakshatraindrajith #araadhanarajeev
A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
View this post on InstagramThrowback . Not much has changed
A post shared by Geetu Mohandas (@geetu_mohandas) on
ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ചങ്ങാത്തം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു.
ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരം സംവിധാനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ മൂത്തോന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഗീതുവിന്റെ സിനിമയ്ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു. ആദ്യ ചിത്രമായ ലയേഴ്സ് ഡൈസിന്റെ ഛായാഗ്രഹകനും രാജീവ് തന്നെയായിരുന്നു.
ജീവിതത്തില്‍ മാത്രമല്ല കരിയറിലും ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. രാജീവ് രവിയുമായി പ്രണയം തോന്നിയതിനെക്കുറിച്ച് ഗീതു പറയുന്നതിങ്ങനെ: ''അങ്ങനെ പ്രണയം തോന്നിയ നിമിഷമെന്നൊന്നും പറയാനാവില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങള്‍. ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് രാജീവ്.''
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.