Latest News

ആരാധനയുടെ കൂട്ടുകാരന്‍ ‘ചെക്കന്‍’

വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്

Geetu Mohandas, ഗീതു മോഹൻദാസ്, daughter Aradhana, ഗീതു മോഹൻദാസിന്റെ മകൾ ആരാധന, Rajiv Ravi, രാജീവ് രവി, Video, വീഡിയോ, Caption, തലക്കെട്ട്, iemalayalam, ഐഇ മലയാളം

വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. മകള്‍ ആരാധനയ്ക്ക് കൂട്ടായി ‘ചെക്കന്‍’ എന്ന നായ്കുട്ടി എത്തിയ വിവരമാണ് ഗീതു സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. ചെക്കന്‍ എന്ന് ചെല്ലപ്പേരുള്ള ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ്കുട്ടിയുടെ ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.

‘ഹലോ, എന്‍റെ പേര് ചെക്കന്‍.  ആരാധനയ്ക്ക് വേണ്ടി ഇന്ന് അമ്മ എന്നെ വീട്ടിലേക്ക് കൊണ്ട് വന്നു,’ എന്നാണു ചെക്കന് വേണ്ടി ഗീതു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഗീതു മോഹൻദാസും ച്ഛായാഗ്രാഹകാനും സംവിധായകനുമായ രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ആ ചങ്ങാത്തം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു. ആരാധന എന്ന ഒരു മകളാണ് ഇവര്‍ക്ക്.

ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരം സംവിധാനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തില്‍ നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ ‘മൂത്തോ’ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഗീതുവിന്റെ സിനിമയ്ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു. ആദ്യ ചിത്രമായ ‘ലയേഴ്സ് ഡൈസിന്റെ’ ഛായാഗ്രഹകനും രാജീവ് തന്നെയായിരുന്നു. ആ ചിത്രത്തിന് ദേശീയ പുരസ്‌കാരം ഉള്‍പ്പടെ വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.

Read Here

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Geetu mohandas family husband rajeev ravi daughter aradhana photos

Next Story
നന്നായി പാടുന്ന നല്ല പാതി; ദിവ്യയുടെ പാട്ട് പരിചയപ്പെടുത്തി വിനീത്Vineeth Sreenivasan, വിനീത് ശ്രീനിവാസന്‍, vineeth Sreenivasan son, വിനീത് ശ്രീനിവാസന്റെ മകൻ, vineeth sreenivasan wife, Vineeth Sreenivasan daughter, vineeth sreenivasan, sreenivasan, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com