നിവിന്‍ സഖാവിന് സംവിധായികയുടെ സല്യൂട്ട്

“ചിത്രത്തിലെ നായകന്‍ നിവിന്‍ അല്ലായിരുന്നെങ്കില്‍ ‘മൂത്തോന്‍’ ഇപ്പോഴത്തെ മൂത്തോനാകില്ലായിരുന്നു”

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി. എന്തായാലും മൂത്തോന്റെ ചിത്രീകരണം അവസാനിച്ചു. കൂടെ നിന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഗീതു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായകന്‍ നിവിന്‍ അല്ലായിരുന്നെങ്കില്‍ ‘മൂത്തോന്‍’ ഇപ്പോഴത്തെ മൂത്തോനാകില്ലായിരുന്നു എന്നാണ് ഗീതു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മുഴുവന്‍ മൂത്തോന്‍ ടീമിന്റേയും വകയായി സല്യൂട്ട് സഖാവേ എന്നാണ് സംവിധായിക പോസ്റ്റില്‍ നിവിനോട് പറഞ്ഞിരിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് നല്‍കുമ്പോഴും സിനിമ ആരംഭിക്കുമ്പോഴും താന്‍ വൈകാരികമായി വളരെ തളര്‍ന്നിരിക്കുകയായിരുന്നുവെന്ന് ഗീതു പറയുന്നു. അതൊരു പകുതിമാത്രം പാകപ്പെട്ട തിരക്കഥയായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയം, തനിക്ക് യാതൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും തന്റെ തിരക്കഥ സന്‍ഡാന്‍സ് ലാബ് സ്വീകരിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അച്ഛന്റെ മരം. പിന്നീട് ഭാരിച്ച ഹൃദയത്തോടെയാണ് താന്‍ മൂത്തോനുമായി ലാബിലെത്തിയതെന്നും അത് എഡിറ്റ് ചെയ്യാനും പോളിഷ് ചെയ്യാനും അവിടെയുള്ളവര്‍ തന്നെ സഹായിച്ചുവെന്നും ഗീതു പറയുന്നു. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തന്റെ സ്‌ക്രിപ്റ്റില്‍ കൈകടത്താതെ സ്വാതന്ത്ര്യത്തിനു വിട്ടു തന്ന നിര്‍മ്മാതാക്കള്‍ക്കാണ് ഗീതു ആദ്യം നന്ദി പറഞ്ഞത്. ഏതു തരം പ്രേക്ഷരെയാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നു പോലും നിര്‍മ്മാതാക്കള്‍ തന്നോട് ചോദിച്ചില്ല. പിന്നീട് ഗീതു നന്ദി പറഞ്ഞത് ഭര്‍ത്താവും ഛായാഗ്രാഹകനുമായ രാജീവ് രവിയോടായിരുന്നു. ചിത്രത്തിന് ക്യാമറ ചലിച്ചിപ്പിചിരിക്കുന്നത് രാജീവ് രവിയാണ്.

ഹിന്ദി സംഭാഷണങ്ങള്‍ എഴുതാന്‍ കൂടെ സഹായിച്ച പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, ദൃശ്യങ്ങളെ മിച്ചരീതിയില്‍ എഡിറ്റ് ചെയ്ത അജിത് കുമാര്‍ ബാലഗോപാലന്‍ തുടങ്ങി നിരവധി പേര്‍ക്ക് ഗീതു മോഹന്‍ദാസ് നന്ദി പറഞ്ഞിട്ടുണ്ട്. ലക്ഷ്വദ്വീപിലും കണ്ണമാലിയിലുമായിരുന്നു മൂത്തോന്റെ ചിത്രീകരണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Geethu mohanthas thanks nivin pauly and whole moothon crew

Next Story
ഞാനൊരു യഥാര്‍ത്ഥ ഫെമിനിസ്റ്റാണ്: വിവാദങ്ങള്‍ക്കു മറുപടിയുമായി സോനം കപൂര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com