scorecardresearch

ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രവുമായി ഗീതു മോഹൻദാസ്

ഭാവനയും സംയുക്തയും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്. പൂർണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും കൂടി ചേർന്നാലേ ഈ ചങ്ങാതിക്കൂട്ടം പൂർണമാകൂ

ഭാവനയും സംയുക്തയും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്. പൂർണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും കൂടി ചേർന്നാലേ ഈ ചങ്ങാതിക്കൂട്ടം പൂർണമാകൂ

author-image
Entertainment Desk
New Update
geethu mohandas, bhavana, ie malayalam

കൂട്ടുകാർക്കൊപ്പം ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഗീതു മോഹൻദാസ്. സംയുക്ത വർമ്മയ്ക്കും ഭാവനയ്ക്കും ഒപ്പമുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രമാണ് ഗീതു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിരിച്ചുകൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്ന താരസുന്ദരികളെയാണ് ചിത്രത്തിൽ കാണാനാവുക.

Advertisment

താരസുന്ദരികൾ ഒത്തുകൂടിയത് എന്നാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. ഭാവനയും സംയുക്തയും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്. പൂർണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും കൂടി ചേർന്നാലേ ഈ ചങ്ങാതിക്കൂട്ടം പൂർണമാകൂ. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.

ബിജു മേനോനുമായുള്ള വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് സംയുക്ത മേനോൻ. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി തിരക്കിലാണ് താരം. മൈസൂർ ഹെൽത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവൽ സർട്ടിഫിക്കറ്റ് സംയുക്തക്ക് അടുത്തിടെ ലഭിച്ചിരുന്നു.

Advertisment

സംവിധായകൻ രാജീവ് രവിയമായുള്ള വിവാഹത്തോടെ അഭിനയം വിട്ട് സംവിധായകയുടെ വേഷത്തിലാണ് ഗീതു മോഹൻദാസ്. നിവിന്‍ പോളിയെയും റോഷന്‍ മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലും മലയാളത്തിലുമായി ഗീതു ഒരുക്കിയ മൂത്തോന്‍ കരിയറിലെ മികച്ച സിനിമയാണ്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

Read More: വിവാഹ വാർഷിക ദിനത്തിൽ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കിട്ട് ഭാവന

Geethu Mohandas Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: