Latest News

പൊന്നോമനയെ ചേർത്തു പിടിച്ച് ഗീതു; ‘അച്ചോടാ’ എന്ന് അഹാന

അഞ്ജലി മേനോൻ, അഹാന കൃഷ്ണ തുടങ്ങി നിരവധി പേരുടെ കമന്റുകളാണ് ഗീതുവിന്റേയും മകളുടേയും ചിത്രത്തിന് താഴെയുള്ളത്

Geetu Mohandas, ഗീതു മോഹൻദാസ്, daughter Aradhana, ഗീതു മോഹൻദാസിന്റെ മകൾ ആരാധന, Rajiv Ravi, രാജീവ് രവി, Video, വീഡിയോ, Caption, തലക്കെട്ട്, iemalayalam, ഐഇ മലയാളം

സംവിധായകയും നടിയുമായ ഗീതു മോഹൻദാസ് വളരെ വിരളമായേ തന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. ഇന്ന് ഗീതു പങ്കുവച്ചിരിക്കുന്നത് മകൾ ആരാധനയ്‌ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ്. ഗീതു മകളെ വാരിപ്പുണർന്ന് തലമുടിയിൽ ഉമ്മ വയ്ക്കുന്നതാണ് ചിത്രം.

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

അഞ്ജലി മേനേോൻ അഹാന തുങ്ങി നിരവധി പേർ ചിത്രത്തിന് താഴെ സ്നേഹത്തോടെ കമന്റുകൾ നൽകിയിട്ടുണ്ട്. ‘അച്ചോടാ’ എന്നാണ് ഈ ക്യൂട്ട് ചിത്രത്തിന് താഴെ നടി അഹാനയുടെ കമന്റ്.

കേരള സാരിയിലുള്ള മകൾ ആരാധനയുടെ ചിത്രങ്ങൾ മുൻപ് ഗീതു മോഹൻദാസ് ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തന്റെ കുട്ടി വെർഷനാണ് ആരാധനയെന്നായിരുന്നു ഗീതു പറഞ്ഞത്. ചിത്രത്തിൽ സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെ തന്നെയുണ്ട്.

 

View this post on Instagram

 

A post shared by Geetu Mohandas (@geetu_mohandas)

മുൻപൊരിക്കൽ, ആരാധനയുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളുമാണ് ഗീതു പങ്കുവച്ചത്. മകൾ എത്ര പെട്ടെന്നാണ് വളർന്നതെന്ന ആശ്ചര്യവും ഗീതു പ്രകടിപ്പിച്ചിരുന്നു.

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ചങ്ങാത്തം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു.

ജീവിതത്തില്‍ മാത്രമല്ല കരിയറിലും ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. രാജീവ് രവിയുമായി പ്രണയം തോന്നിയതിനെക്കുറിച്ച് ഗീതു പറയുന്നതിങ്ങനെ: ”അങ്ങനെ പ്രണയം തോന്നിയ നിമിഷമെന്നൊന്നും പറയാനാവില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് രാജീവ്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Geethu mohandas daughter aradhana photo

Next Story
നിമ്മിക്കൊപ്പം പാതിരാവട്ട്; നിമിഷയുടേയും അനു സിതാരയുടേയും തകർപ്പൻ ഡാൻസ്Anu Sithara, അനു സിതാര, Nimisha Sajayan, നിമിഷ സജയൻ, Anu sithara photos, Nimisha Sajayan photos, Anu sithara nimisha sajayan friendship, Anu sithara nimisha sajayan photos, nimisha sajayan birthday, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com