ഒരുപക്ഷെ ഗായിക ഗായത്രി അശോകന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളിലൊന്നായിരിക്കും ഇന്നത്തേത്. ഗായത്രി ആലപിച്ച ആറ് മനോഹരമായ ഗസലുകളുമായി ആല്‍ബം ‘ഗസല്‍ ഗേസ്’ ഇന്ന് പുറത്തിറങ്ങി.

ഗായത്രിയുടെ ഗസൽ ആൽബം റിലീസ് ചെയ്യുന്നു. തലത്ത് അസീസ്, അനൂപ് ജലോട്ട, പങ്കജ് ഉധാസ്, രേഖാ ഭരദ്വാജ് എന്നിവർക്കൊപ്പം ഗായത്രി

പ്രശസ്ത സംഗീതജ്ഞന്‍ പങ്കജ് ഉദാസ് നയിക്കുന്ന ഖസാന ഫെസ്റ്റിവലിലാണ് ആല്‍ബം റിലീസ് ചെയ്യുന്നത്. ആറ് ഗസലുകളില്‍ അഞ്ചെണ്ണത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ ഭർത്താവ്  പുര്‍ബയാന്‍ ചാറ്റര്‍ജിയുമാണ്.

Gayatri Asokan, Purbayan Chattergee

വിവാത്തിനു ശേഷം ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറിയ ഗായത്രി ഗസല്‍ വേദികളില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. 2002ലാണ് ‘അനഹത’ എന്ന ഗായത്രിയുടെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറങ്ങിയത്. ഭക്തിഗാനങ്ങളും ഭജനകളുമായിരുന്നു ‘അനഹത’. പിന്നീട് ഷഹബാസ് അമനും ഉമ്പായിക്കൊപ്പമം മലയാളത്തിലും നിരവധി ഗസലുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ