‘പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന ഗായത്രിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എവർഗ്രീൻ താരമായ ശാന്തികൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഗായത്രി പങ്കു വച്ചിരിക്കുന്നത്.

“നിങ്ങളുടെ കോ-സ്റ്റാർ ഒരു ഫൺ ലവർ ആയപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് ഗായത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യചിത്രീകരണത്തിന് ഇടയിൽ നിന്നുള്ള ചിത്രമാണ് ഇത്.

View this post on Instagram

Pc @dy___bbuk @merakidesignskochi

A post shared by Gayathri Arun (@gayathri__arun) on

സീരിയൽ​ അവസാനിച്ചെങ്കിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് ഗായത്രി. ജയസൂര്യ നായകനായ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലും അടുത്തിടെ ദീപ്തി അഭിനയിച്ചിരുന്നു. ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലും ദീപ്തിയുണ്ട്.

Read more: വിവാഹശേഷം അഭിനയിക്കുന്നത് ശ്രീനാഥിന് ഇഷ്ടമല്ലായിരുന്നു: ശാന്തി കൃഷ്ണ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook