അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസാണ് ‘ക്വീന്‍’. ജയലളിതയായി രമ്യ കൃഷ്ണനും എം.ജി.ആര് ആയി ഇന്ദ്രജിത്തും എത്തുന്ന സീരീസിന്റെ ട്രെയിലര്‍ ഏറെ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗൗതം വാസുദേവ് മേനോനും പ്രസാദ് മുരുകേശനുമാണ് സീരീസിന്റെ സംവിധായകര്‍. രേഷ്മ ഗട്ടാലയുടേതാണ് തിരക്കഥ.
തന്റെ ഒരു വിളിയിൽ തന്നെ അഭിനയിക്കാനായി എത്തിയ ഇന്ദ്രജിത്തിന് നന്ദി പറയുകയാണ് സംവിധായകൻ ഗൗതം മേനോൻ. ചിത്രത്തിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ ഇന്ദ്രജിത്താണെന്നും അദ്ദേഹം അത് വളരെ മനോഹരമായി ചെയ്തെന്നും ഗൗതം മേനോൻ ട്വിറ്ററിൽ കുറിച്ചു. ജിഎംആര്‍ എന്നാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ക്വീനില്‍ പേര്.
Thank You @Indrajith_S for coming on board purely on a whim and my call. You were tailor made for the role. And you were so good ! #QueenIsComing . https://t.co/kMp07Tw2fo
— Gauthamvasudevmenon (@menongautham) December 5, 2019
പതിനൊന്ന് എപ്പിസോഡുകളായാണ് സീരീസ് എത്തുക. മുപ്പത് എപ്പിസോഡുകളിലായി ജയലളിതയുടെ ജീവിതം ഗൗതം വാസുദേവ മേനോന് സീരീസ് ആയി അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. നടി അനിഖയും അഞ്ജന ജയപ്രകാശും ജയലളിതയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നു.
Some characters compel you to take on the challenge and being Shakthi Seshadri was one of them. Be it her discipline, her will to defy the norm or her innocence in the hard world she lived in was something that appealed to me…..https://t.co/LwHFvMAzuj
— Ramya Krishnan (@meramyakrishnan) December 5, 2019
ജയലളിതയുടെ ബാല്യം, നടി എന്ന നിലയിലെ ജീവിതം, എം.ജി.ആറുമായുള്ള ബന്ധം, രാഷ്ട്രീയ പ്രവേശം എന്നിവയെല്ലാം സീരീസില്‍ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. ജയലളിതയുടെ മൂന്നാം ചരമവാര്‍ഷികത്തിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഡിസംബര്‍ 14 മുതല്‍ എം.എക്സ് പ്ലെയറില്‍ സീരീസ് കാണാം.
അതേസമയം ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങള്‍ കൂടി ചിത്രീകരണം പുരോഗമിക്കുകയാണ്. കങ്കണ റണാവത്തും നിത്യ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍.