സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ സമ്മാനിച്ച, പകർന്നാട്ടങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. സഹതാരങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ പ്രകടനം കാഴ്ച വയ്ക്കുന്ന മമ്മൂട്ടിയെ കുറിച്ച് നടി ഗൗതമി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്ന് ഗൗതമി പറയുന്നു.
Read more: മമ്മൂട്ടിയ്ക്ക് മകളുടെ പിറന്നാൾ സമ്മാനം
“മമ്മൂട്ടി കാഴ്ചയിൽ റൊമ്പ സീരിയസ്. പക്ഷേ, സെറ്റിൽ യവളോ വിളയാട്ട് ആയിരിപ്പ്. ഞാൻ സർപ്രൈസ് ആയിട്ടുണ്ട്. ഇടയ്ക്ക് പാട്ടു പാടും. ആദ്യമേ പറയും, എനിക്ക് പാട്ടു പാടാൻ അറിയില്ല, കാതു പൊത്തിക്കോളൂ എന്നൊക്കെ.”
“സുകൃതം സമയം, വളരെ തീവ്രമായ, ഗൗരവപരമായ ഒരു സീനാണ് ഷൂട്ട് ചെയ്യുന്നത്. സെറ്റിൽ തമാശയും ചിരിയുമൊക്കെ ആയി ആസ്വദിച്ചിരിക്കുകയാണ് അദ്ദേഹം. ക്ലാപ്പ് അടിച്ച് പിന്നെ കാണുന്നത് മുഖത്ത് നിറയെ ഭാവങ്ങളും ഇമോഷൻസുമാണ്. ഒരു സെക്കന്റിൽ കഥാപാത്രമായി മാറിയിരിക്കുകയാണ്, അത്രയും കൺട്രോൾ ഉണ്ട് കഥാപാത്രങ്ങൾക്കുമേൽ,” ഗൗതമി പറയുന്നു.
ധ്രുവം, സുകൃതം,ആയിരം നാവുള്ള അനന്തൻ, ജാക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഗൗതമി അഭിനയിച്ചിട്ടുണ്ട്.
Read more: സിനിമയിൽ രണ്ടു മമ്മൂട്ടിയുണ്ട്!