ഷാരൂഖ് ഖാൻ-ഗൗരി ഖാൻ ദമ്പതികളുടെ മകൾ സുഹാനയുടെ 21-ാം ജന്മദിനമാണ് ഇന്ന്. ഈ സന്തോഷ ദിനത്തിൽ മകൾ സുഹാനയ്ക്ക് മനോഹരമായൊരു കുറിപ്പിലൂടെ ജന്മദിനാശംസകൾ നേരുകയാണ് ഗൗരി. കഴിഞ്ഞ വർഷം നടത്തിയ സുഹാനയുടെ ക്വാറന്റൈൻ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രമാണ് ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
”ഹാപ്പി ബെർത്ത്ഡേ… ഇന്നും നാളെയും എല്ലായ്പ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു”വെന്നാണ് ഗൗരി കുറിച്ചത്. അമ്മയുടെ കുറിപ്പിന് ‘ഐ ലവ് യൂ’ എന്നായിരുന്നു കമന്റ് ബോക്സിൽ സുഹാന എഴുതിയത്. നിരവധി താരങ്ങളും സുഹാനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
ലോക്ക്ഡൗൺ സമയത്ത് സുഹാനയുടെ നിരവധി ചിത്രങ്ങൾ ഗൗരി പകർത്തിയിരുന്നു. അമ്മ പകർത്തിയ ലോക്ക്ഡൗൺകാല ചിത്രങ്ങൾ സുഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു.
മുംബൈയിലെ ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയ സുഹാന, പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ആർഡിങ്‌ഗ്ലി കോളേജിലാണ് സുഹാന ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.
Read More: കുട്ടികളെപ്പോലെ പെരുമാറാതെ വന്നു സീൻ തീർത്തിട്ട് പോകാൻ ഐശ്വര്യ പറഞ്ഞു; രൺബീർ ഓർക്കുന്നു
അതേസമയം, സുഹാനയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. അച്ഛന്റെ വഴിയേ സുഹാനയും ബോളിവുഡിലെത്തുമെന്നാണ് താരപുത്രിയുടെ ആരാധകർ കരുതുന്നത്. അഭിനയത്തിലെ തന്റെ കഴിവ് സുഹാന ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫിലിമുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്യുകയാണ് നിലവിൽ സുഹാന.