ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെയും ഫാഷൻ ഡിസൈനറും നിർമാതാവുമായ ഗൗരി ഖാന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് സുഹാന ഖാൻ. ഷാരൂഖിനെ പോലെ തന്നെ സുഹാനയ്ക്കും വലിയൊരു ആരാധ കൂട്ടമുണ്ട്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് സുഹാന. ഇൻസ്റ്റഗ്രാമിലും താരത്തിന് നിറയെ ഫോളോവേഴ്സുണ്ട്. എപ്പോഴാണ് സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
22കാരിയായ മകൾ സുഹാനയ്ക്ക് നൽകിയ ഒരു ഉപദേശത്തെ കുറിച്ച് സംസാരിക്കുന്ന ഗൗരി ഖാന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗൗരി ഇതിനെ കുറിച്ച് സംസാരിച്ചത്.
സുഹാനയ്ക്ക് നൽകിയ ഉപദേശമെന്ത് എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് “ഒരേസമയം രണ്ടുപേരെ ഡേറ്റ് ചെയ്യരുത്,” എന്നാണ് ഗൗരി ഉത്തരം നൽകിയത്.
മുംബൈയിലെ ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയ സുഹാന, പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ആർഡിങ്‌ഗ്ലി കോളേജിലാണ് സുഹാന ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.
അഭിനയത്തിലെ തന്റെ കഴിവ് സുഹാന ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫിലിമുമായി ബന്ധപ്പെട്ട ഒരു കോഴ്സും സുഹാന പൂർത്തിയാക്കിയിരുന്നു.