scorecardresearch

ഒരു ലക്ഷം രൂപ മാസവരുമാനമുണ്ട്, സുഹാനയെ കല്യാണം കഴിപ്പിച്ച് തരുമോ?: ഗൗരി ഖാനോട് യുവാവ്

" ഗൗരി മാഡം, മകൾ സുഹാനയെ എനിക്ക് വിവാഹം കഴിച്ച് തരാമോ. ഒരു ലക്ഷത്തിന് മുകളിലാണ് എന്റെ മാസ ശമ്പളം," യുവാവ് ചോദിച്ചു

" ഗൗരി മാഡം, മകൾ സുഹാനയെ എനിക്ക് വിവാഹം കഴിച്ച് തരാമോ. ഒരു ലക്ഷത്തിന് മുകളിലാണ് എന്റെ മാസ ശമ്പളം," യുവാവ് ചോദിച്ചു

author-image
Entertainment Desk
New Update
Suhana Khan, shah rukh khan, ie malayalam

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ മകൾ സുഹാനയുടെ ജന്മദിനമായിരുന്നു ഈ മാസം 23ന് കടന്നുപോയത്. മകൾ സുഹാനയ്ക്ക് ജന്മദിനാശംസ നേർന്ന് മാതാവ് ഗൗരി ഖാൻ മേയ് 22ന് ട്വീറ്റ് ചെയ്തിരുന്നു. സുഹാനയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഗൗരി ഖാന്റെ ട്വീറ്റ്.

Advertisment

ട്വീറ്റിന് നിരവധി പേർ റിയാക്ഷനും കമന്റുകളും നൽകുകയും ചെയ്തിരുന്നു. അതിൽ ഒരു യുവാവിന്റെ കമന്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്.

സുഹാനയെ തനിക്ക് കല്യാണം കഴിപ്പിച്ച് തരുമോ എന്നായിരുന്നു യുവാവിന്റെ കമന്റ്. തനിക്ക് മാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെന്നും കമന്റിൽ പറയുന്നു. " ഗൗരി മാഡം, മകൾ സുഹാനയെ എനിക്ക് വിവാഹം കഴിച്ച് തരാമോ. ഒരു ലക്ഷത്തിന് മുകളിലാണ് എന്റെ മാസ ശമ്പളം," കമന്റിൽ പറയുന്നു.

Advertisment

സുഹാനയുടെ ജന്മദിനത്തിൽ ഗൗരി സുഹാനയ്ക്ക് മനോഹരമായൊരു കുറിപ്പിലൂടെ ജന്മദിനാശംസകൾ നേർന്നിരുന്നു. കഴിഞ്ഞ വർഷം നടത്തിയ സുഹാനയുടെ ക്വാറന്റൈൻ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രമാണ് ഗൗരി അന്ന് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.

Read More: ജന്മദിനത്തിൽ മകൾ സുഹാനയോട് ഗൗരിക്ക് പറയാനുളളത്

ലോക്ക്ഡൗൺ സമയത്ത് സുഹാനയുടെ നിരവധി ചിത്രങ്ങൾ ഗൗരി പകർത്തിയിരുന്നു. അമ്മ പകർത്തിയ ലോക്ക്ഡൗൺകാല ചിത്രങ്ങൾ സുഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു.

മുംബൈയിലെ ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയ സുഹാന, പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ആർഡിങ്‌ഗ്ലി കോളേജിലാണ് സുഹാന ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.

Read More: കുട്ടികളെപ്പോലെ പെരുമാറാതെ വന്നു സീൻ തീർത്തിട്ട് പോകാൻ ഐശ്വര്യ പറഞ്ഞു; രൺബീർ ഓർക്കുന്നു

അതേസമയം, സുഹാനയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. അച്ഛന്റെ വഴിയേ സുഹാനയും ബോളിവുഡിലെത്തുമെന്നാണ് താരപുത്രിയുടെ ആരാധകർ കരുതുന്നത്. അഭിനയത്തിലെ തന്റെ കഴിവ് സുഹാന ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫിലിമുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്യുകയാണ് നിലവിൽ സുഹാന.

Suhana Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: