scorecardresearch

'മന്ന'ത്തിന്റെ നെയിംപ്ലേറ്റിൽ വജ്രങ്ങളോ? ഗൗരി ഖാൻ പറയുന്നു

ഷാറൂഖിൻെറ 'മന്നത്ത്' ബംഗ്ലാവിനു മുന്നിലുളള നെയിംപ്ലേറ്റ് വജ്രം കൊണ്ട് നിർമ്മിച്ചതാണ് എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഷാറൂഖിൻെറ 'മന്നത്ത്' ബംഗ്ലാവിനു മുന്നിലുളള നെയിംപ്ലേറ്റ് വജ്രം കൊണ്ട് നിർമ്മിച്ചതാണ് എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

author-image
Entertainment Desk
New Update
Gauri Khan, Shah Rukh Khan, Bollywood

മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഷാറൂഖ് ഖാൻെറ വീടായ മന്നത്തിൽ അനവധി ആരാധകർ എല്ലാ വർഷവും എത്താറുണ്ട്. ബംഗ്ലാവിനു മുന്നിലുളള നെയിംപ്ലേറ്റിൽ എന്തോ വ്യത്യാസമുളളതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. നെയിംപ്ലേറ്റ് തിളങ്ങുന്നു എന്നായിരുന്നു പലരുടെയും അഭിപ്രായം. ആരാധകർ നെയിംപ്ലേയ്റ്റിൻെറ ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം ഇതു വജ്രം കൊണ്ടാണ് നിർമ്മിച്ചതെന്നും കുറിച്ചു. അങ്ങനെ ഷാറുഖിൻെറ മന്നത്ത് ബംഗ്ലാവിൻെറ നേയിംപ്ലേറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.

Advertisment

ഷാറുഖാൻെറ ഭാര്യയും ഇൻറീരിയർ ഡിസൈനറുമായ ഗൗരി ഖാൻ ഇതിനു വിശദീകരണവുമായി സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ട്രാൻസ്പരൻറായ ക്രിസ്റ്റലുകൾ ഉപയോഗിച്ചാണ് നെയിംപ്ലേറ്റ് നിർമ്മിച്ചതെന്നും അതു പോസിറ്റീവ് എനർജി നൽകുമെന്നും ഗൗരി പറയുന്നു. ഒരു വീടിൻെറ മുൻഭാഗത്തിനു എത്രത്തോളം പ്രാധാന്യം നൽകണമെന്നും ഗൗരി കുറിക്കുന്നു.

"നിങ്ങളുടെ ഭവനത്തിൻെറ മുൻഭാഗമെന്നത് സുഹൃത്തുകളും, കുടുംബാംഗങ്ങളും കടന്നു വരുന്ന വഴിയാണ്. ട്രാൻസ്പരൻറ് ക്രിസ്റ്റലുകൾ പോസ്റ്റീവ് എനർജി നിലനിർത്തുന്നു. അങ്ങനെ ശാന്തത ഉണ്ടാകുന്നു. നെയിംപ്ലേറ്റുമായി ചുറ്റിപ്പറ്റി കേൾക്കുന്ന വിവാദങ്ങൾക്കുളള മറുപടി കൂടിയാണിത്" ഗൗരി കുറിച്ചു.

'ഗൗരി ഖാൻ ഡിസൈൻസ്' എന്ന സ്ഥാപനം നടത്തുന്ന ഗൗരി തന്നെയാണ് മന്നത്തിൻെറയും മുംബൈ സാൻറക്രൂസിലെ ഷാറൂഖിൻെറ ഓഫീസിൻെറയും ഇൻറീരിയർ ചെയ്തിരിക്കുന്നത്. 'ഡ്രീം ഹോംസ് വിത്ത് ഗൗരി ഖാൻ' എന്ന ഷോയും അവർ ആരംഭിച്ചിരുന്നു. മനീഷ് മൽഹോത്ര, കത്രീന കൈഫ്, മലെയ്ക അറോറ എന്നിവരുടെ വീടുകൾ നവീകരിക്കുന്ന വീഡിയോകളാണ് ഷോയിൽ നിറഞ്ഞത്.

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: