Gargi OTT release date: സായി പല്ലവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗാർഗി ഒടിടിയിലേക്ക്. ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവിൽ ആഗസ്റ്റ് 12 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ജൂലൈ 15നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ വർഷം ഇറങ്ങിയ മികച്ച തമിഴ് ചിത്രമെന്നാണ് നിരൂപകർ ചിത്രത്തെ വിശേഷിപ്പിച്ചത്. ഒരു കോർട്ട്റൂം ഡ്രാമയാണ് ചിത്രം. ഒരു സ്ത്രീയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. കാലി വെങ്കട്, ഐശ്വര്യ ലക്ഷ്മി, ആർ എസ് ശിവജി തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ‘ഗാർഗി’ നിർമ്മിച്ചത്.