scorecardresearch

സ്വന്തമായൊരു വീടും ഒരു കുഞ്ഞ് സൈക്കിളും; അർജുന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ഗണേഷ് കുമാർ

മകനെപ്പോലെ നോക്കുമെന്ന് പറഞ്ഞത് വെറുതെയല്ല, അർജുന് കൊടുത്ത വാക്ക് പാലിച്ച് ഗണേഷ് കുമാർ

മകനെപ്പോലെ നോക്കുമെന്ന് പറഞ്ഞത് വെറുതെയല്ല, അർജുന് കൊടുത്ത വാക്ക് പാലിച്ച് ഗണേഷ് കുമാർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ganesh Kumar | Ganesh Kumar MLA | Arjun

കുഞ്ഞ് അർജുന്റെ സ്വപ്നം സാക്ഷാത്കരിച്ച് ഗണേഷ് കുമാർ

സ്വന്തമായൊരു വീട് എന്നത് പലരുടെയും സ്വപ്നമാണ്. പത്തനാപുരം കമുകുംചേരി സ്വദേശിയായ അർജുനും ഉണ്ടായിരുന്നു അത്തരമൊരു സ്വപ്നം. അമ്മയ്ക്കും തനിയ്ക്കും സുരക്ഷിതമായി കേറികിടക്കാൻ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ! അർജുന്റെ ആ സ്വപ്നം യാഥാർത്ഥ്യമാക്കി കൊടുത്തിരിക്കുകയാണ് നടനും എം എൽ എയുമായ കെ ബി ഗണേഷ് കുമാർ.

Advertisment

അർജുനു കൊടുത്ത വാക്ക് പാലിച്ച്, അവനും അമ്മയ്ക്കും പുത്തൻ വീടു സമ്മാനിക്കുന്ന ഗണേഷ് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

പത്തനാപുരം കമുകുംചേരി സ്വദേശിയായ അർജുനെ ഗണേഷ് കുമാർ ആദ്യം കാണുന്നത് കമുകും ചേരിയിൽ നടന്ന നവധാര പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്. പഠനത്തിൽ മിടുക്കനായ അർജുനും അമ്മയ്ക്കും വീടില്ലെന്ന കാര്യം പഞ്ചായത്തംഗം സുനിത രാജേഷ് ആണ് ഗണേഷിനെ അറിയിച്ചത്.

അർജുന്റെ അവസ്ഥയറിഞ്ഞപ്പോൾ, അർജുന് ഏതു വരെ പഠിക്കണമോ അത്രത്തോളം പഠിപ്പിക്കാമെന്നും തൻ്റെ നാലാമത്തെ മകനെ പോലെ നോക്കുമെന്നും അർജുന് നല്ലൊരു വീട് വെച്ചു നൽകുമെന്നും അവിടെ ഒരു മുറി അർജുന് മാറ്റി വെക്കുമെന്നും പഠിക്കാനാവശ്യമായ മേശയും കസേരയും മറ്റെല്ലാ സാധനങ്ങളും വാങ്ങിതരുമെന്നും ഗണേഷ് കുമാർ അർജുനെ കെട്ടിപിടിച്ച് വാക്കു നൽകിയിരുന്നു.

Advertisment

അന്നുമുതൽ, ഗണേഷ് കുമാറും ഭാര്യ ബിന്ദുവും വാക്കു പാലിക്കാനുള്ള പ്രയത്നം തുടങ്ങി. ഇപ്പോഴിതാ, ആ സ്വപ്നം സഫലമാവുകയും ചെയ്തിരിക്കുന്നു. ആദ്യമായി തന്റെ സ്വപ്നഭവനം കണ്ട ഞെട്ടലിലാണ് അർജുൻ. പുതിയ വീടു മാത്രമല്ല, ഒരു പുത്തൻ സൈക്കിളും അവനായി ഗണേഷ് കുമാർ സമ്മാനിച്ചു.

"ഒത്തിരി സന്തോഷമുണ്ട് അർജുൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കി കൊടുക്കാൻ കഴിഞ്ഞതിൽ. അതിൽ എന്നോട് സഹകരിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്, എല്ലാവരോടും നന്ദി . ഇത് ഒരു ഹൌസ് അല്ല ഹോം ആണ്. എന്നെ രണ്ട് മൂന്ന് ആഴ്ചയായി ഇവിടെ പ്രവേശിക്കാൻ ബിന്ദു അനുവദിച്ചിരുന്നില്ല, അർജ്ജുനെയും. കാരണം ബിന്ദു അത് സസ്പെൻസ് ആക്കി വച്ചു. നവധാര ക്ലബ്ബിൽ വച്ചാണ് ആദ്യമായി ഞാൻ അർജുനെ പരിചയപ്പെടുന്നത്. അവൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമ്മക്കും അവനും സുരക്ഷിതമായി കഴിയാനൊരു വീട് എന്നതായിരുന്നു. നമ്മുടെ പ്രാർത്ഥനയും ഈ കുടുംബത്തിന് വേണം. അവൻ പഠിച്ച് വലുതായി നല്ല കുട്ടിയായി അമ്മയെ നോക്കുന്ന കാഴ്ച നമ്മുടെ ലോകം കാണണം". ഗണേഷ് കുമാർ ജി സി എൻ ന്യൂസിനോട് പറഞ്ഞു.

ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഗണേഷ് കുമാറും ബിന്ദുവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടെ അർജുന് പഠിക്കാനുള്ള മേശ, കസേര തുടങ്ങി അർജുനായി പ്രത്യേക റൂം വരെ ഈ വീട്ടിലുണ്ട്. വീടിൻ്റെ ആദ്യഘട്ടം മുതൽ ഇതുവരെയുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: