പണം നൽകി സിനിമ നല്ലതാണെന്ന് പറയിപ്പിക്കുന്ന മാഫിയ സംഘം മലയാളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നടനും എം എൽ എയുമായ ഗണേഷ് കുമാർ. ചില ചിത്രങ്ങൾ നല്ലതെന്നും പറയുമ്പോൾ മറ്റു ചിലത് മോശമാണെന്നുള്ള വാദം ഇത്തരക്കാർ ഉയർത്തുന്നെന്നും ഗണേഷ് കുമാർ പറയുന്നു. “ഒരു കോടി രൂപ കൊടുത്താൽ യൂട്യൂബർമാർ ചിത്രം നല്ലതാണെന്ന് പറയും. പണം നൽകിയില്ലെങ്കിൽ എത്ര നല്ല സിനിമയായാലും അത് അവർക്ക് മോശമായിരിക്കും.
ചിത്രം പുറത്തിറങ്ങുന്നതിന്റെ ദിവസം ആളുകളെ പണം കൊടുത്ത് തിയേറ്ററിൽ കയറ്റി ഇവർ നല്ലത് പറയിപ്പിക്കും. ഇതിനു പിന്നിൽ ഒരു ഗൂഢ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.” ഇനി വരുന്ന നിയസഭ സമ്മേളനത്തിൽ താൻ ഈ വിഷയം വളരെ ഗൗരവമായി ഉന്നയിക്കുമെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
“ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാരിനും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാം. ടിക്കറ്റ് വിൽക്കുന്ന കമ്പനിയാണ് ഇപ്പോൾ ചിത്രത്തിന്റെ നിലവാരം തീരുമാനിക്കുന്നത്.” ദുബായിൽ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ്.