Ganesh Chaturthi 2021: വിനായക ചതുർത്ഥി ആഘോഷങ്ങളിലാണ് ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. വിനായക ചതുർത്ഥിയുടെ ഉത്സവമേളത്തിലാണ് താരങ്ങളും. താരങ്ങളുടെ വിനായക ചതുർത്ഥി ആശംസകളും ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Read more: പാപ്പരാസികളോട് കയർത്തു തൈമൂർ; തിരിഞ്ഞുനോക്കാതെ കരീന
കരീന കപൂർ, ശിൽപ്പ ഷെട്ടി, അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ, അർജുൻ ബിജ്ലാനി തുടങ്ങിയവരെല്ലാം വിനായക ചതുർത്ഥി ആശംസകൾ പങ്കുവച്ചിട്ടുണ്ട്.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഇപ്പോൾ വിനായക ചതുർത്ഥിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിനായക ചതുർത്ഥി പ്രാധാന്യത്തോടെ തന്നെയാണ് ആഘോഷിക്കപ്പെടുന്നത്.
Read more: ‘ഒരു തെറ്റ് പറ്റി, പക്ഷേ കുഴപ്പമില്ല’; ശിൽപ്പ ഷെട്ടി പറയുന്നു