ശനിയാഴ്ചയായിരുന്നു വിനായക ചതുർഥി. വിനായക ചതുർത്ഥിയുടെ ഉത്സവമേളത്തിലായിരുന്നു താരങ്ങളും. താരങ്ങളുടെ വിനായക ചതുർത്ഥി ആശംസകളും ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഇപ്പോളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. സഹോദരി അർപിത ഖാന്റെ വീട്ടിൽ നടന്ന ഗണേഷ് ചതുർത്ഥി ആഘോഷവേളയിൽ വിഘ്നേശ്വരന് മുന്നിൽ ആരതി ഉഴിയുന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Read More: Ganesh Chaturthi 2020: വിനായക ചതുർത്ഥി ആഘോഷിച്ച് താരങ്ങൾ

സലിം, സൽമ ഖാൻ, ഹെലൻ, സൊഹൈൽ, അർബാസ്, അതുൽ അഗ്നിഹോത്രി, അൽവിറ, ആയുഷ് ശർമ, അർപിത ഖാൻ ശർമ്മ, നിർവാൻ, അർഹാൻ, അയാൻ ഖാൻ എന്നിവരെല്ലാം ആഘോഷങ്ങളിൽ പങ്കെടുത്തു.

ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആഘോഷങ്ങളിൽ ഒന്നാണ് വിനായക ചതുർത്ഥി അഥവാ ഗണേഷ് ചതുർത്ഥി. വിഘ്നങ്ങൾ അകറ്റാൻ വിനായകന്റെ പ്രീതി നേടിയാൽ മതിയെന്നാണ് പൊതുവെ ഉള്ള വിശ്വാസം. അതുകൊണ്ടുതന്നെ ഭാഗ്യമൂർത്തിയായാണ് ഗണപതിയെ കാണുന്നത്.

Read More: Happy Ganesh Chaturthi 2020: വിനായക ചതുർത്ഥിയിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഇപ്പോൾ വിനായക ചതുർത്ഥിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിനായക ചതുർത്ഥി പ്രാധാന്യത്തോടെ തന്നെയാണ് ആഘോഷിക്കപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook