scorecardresearch

കാഴ്‍ച്ചകളുടെ കളി തുടങ്ങുന്നു; ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലര്‍ പുറത്ത്

ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാനത്തെ സീസണില്‍ ഉളളത്

ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാനത്തെ സീസണില്‍ ഉളളത്

author-image
Entertainment Desk
New Update
കാഴ്‍ച്ചകളുടെ കളി തുടങ്ങുന്നു; ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലര്‍ പുറത്ത്

ഗെയിം ഓഫ് ത്രോണ്‍സ് 8ാം സീസണിന്റെ മുഴുനീള ട്രെയിലര്‍ എച്ച്.ബി.ഒ പുറത്തിറക്കി. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാനത്തെ സീസണില്‍ ഉളളത്. പക്ഷേ, ഓരോന്നും പരമാവധി 90 മിനിറ്റ് വരെ നീണ്ടേക്കാം. ഏപ്രില്‍ 14ന് ആണ് ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ്‍ ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. ആര്യാ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്നതിന്റെ ദൃശ്യം കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്.

Advertisment

ജോര്‍ജ്ജ്‍ ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ്‍ ഫയര്‍ എന്ന ഫാന്‍റസി നോവലിനെ അധീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ്‍ സൃഷ്‍ടിക്കപ്പെട്ടത്. ഏഴ് സീസണുകളിലായി എച്ച്ബിഒ സ്ട്രീം ചെയ്യുന്ന സീരീസ് ലോകത്തിലെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതും ആരാധകരും നിരൂപകരും വാഴ്‍ത്തുകയും ചെയ്യുന്ന പരമ്പരയാണ്. 7ാം സീസണ്‍ അവസാനിച്ചപ്പോള്‍ നിരവധി പ്രേക്ഷകരാണ് നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

പരമ്പര അവസാനിക്കുന്നതിനെ സങ്കടത്തോടെ കാണുന്ന ആരാധകര്‍ പലപ്പോഴും സോഷ്യല്‍മീഡിയാ പോസ്റ്റുകളിലൂടെ രംഗത്തെത്തിയിട്ടും ഉണ്ട്. പുതിയ സീസണ്‍ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

New Release Game Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: