ഗെയിം ഓഫ് ത്രോണ്‍സിന്റെ പുതിയ എപ്പിസോഡ് പുറത്ത്. വ്യാജ പതിപ്പുകള്‍ പുറത്ത് വിടുന്നതില്‍ വിരുതന്മാരായ തമിഴ്റോക്കേഴ്സാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ എട്ടാം സീസണിന്റെ മൂന്നാമത്തെ എപ്പിസസോഡ് പുറത്ത് വിട്ടത്. ഷോയിലെ ഇതുവരെയുള്ള ഏറ്റവും വലിയ യുദ്ധം കണ്ട ഏപ്പിസോഡാണിത്.
ലോകത്തെമ്പാടും ആരാധകരുള്ള സീരിസാണ് ഗെയിം ഓഫ് ത്രോണ്‍സ്. ലോകത്ത് ഏറ്റവും കൂടുതല്‍ പൈറസിയ്ക്ക് ഇരയായ ഷോകളിലൊന്നാണ് ഗെയിം ഓഫ് ത്രോണ്‍സ് എന്നതും ശ്രദ്ധേയമാണ്. സിനിമാ-ടെലിവിഷന്‍ മേഖലയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ് തമിഴ്റോക്കേഴ്സ്. ബിഗ് ബജറ്റ് സിനിമകള്‍ മുതല്‍ ടിവി ഷോകളുമെല്ലാം തമിഴ്റോക്കേഴ്സ് റിലീസിന് മുമ്പ് പോലും പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് പണി കൊടുക്കാറുണ്ട്.
തുടക്കത്തില്‍ ദക്ഷിണേന്ത്യ മാത്രമായിരുന്നു തമിഴ്റോക്കേഴ്സിന്റെ മേഖല. പിന്നാലെ ബോളിവുഡും ഹോളിവുഡുമൊക്കെ തമിഴ്റോക്കേഴ്സിന്റെ ചൂടറിഞ്ഞു. നേരത്തെ നെറ്റ് ഫ്ളിക്സിന്റെ സേക്രട്ട് ഗെയിംസ്, അമേരിക്കന്‍ ഷോയായ ഫ്രണ്ട്സ്. ഷെര്‍ലോക്, തുടങ്ങിയവരും തമിഴ്റോക്കേഴ്സ് ഇത്തരത്തില്‍ ലീക്ക് ചെയ്തിട്ടുണ്ട്.