Latest News

Game of Thrones, Season 8: ‘അയൺ ത്രോണി’ന്റെ അവകാശിയാര്?

ആരാകും ‘അയൺ ത്രോണി’ന്റെ അവകാശിയാകുക എന്ന് വരും ആഴ്ചകളില്‍ അറിയാം

game of thrones season 8, game of thrones episode 5, game of thrones season 8 episode 5, episode 5 game of throne, game of thrones s08e05, got s08e05, game of thrones s8 e5, game of thrones, game of thrones, game of thrones season 8 episode 3, got season 8 episode 4, arya stark actor, arya stark, maisie williams, ,season 8 episode 3, got s8e3, got, games of thrones. got season 8, game of thrones season 8Game Of Thrones season 8 episode , Game Of Thrones season 8 episode 6, Game Of Thrones, How to watch Game Of Thrones, Game Of Thrones season 8, Game Of Thrones season 8 episode 1, Game Of Thrones season 8 episode 2, Game Of Thrones characters, Game Of Thrones season 8 episodes, Game Of Thrones download, Game Of Thrones season 8 download hd, ഗെയിം ഓഫ് ത്രോൺസ്, ഗെയിം ഓഫ് ത്രോൺസ് മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Game of Thrones season 8 episode 3 and 4 recap episode 5 trailer

Game of Thrones, Season 8: അന്ത്യയുദ്ധത്തിനായി കൗതുകത്തോടും ആവേശത്തോടും കൂടി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോൾ, എതിരാളികളുടെ ശക്തമായ തിരിച്ചു വരവും, പ്രബലരുടെ ദൗർബല്യങ്ങളും, വിവേകികളുടെ തന്ത്രങ്ങളും ഗൂഢാലോചനകളും തയ്യാറെടുപ്പുകളും കാണാം. ആരാകും ‘അയൺ ത്രോണി’ന്റെ അവകാശിയാകുക എന്ന് വരും ആഴ്ചകളില്‍ അറിയാം

Game of Thrones, Season 8 Episode 3

ടെലിവിഷൻ ചരിത്രം കണ്ട ഏറ്റവും സുദീർഘമായ യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഗെയിം ഓഫ് ത്രോൺസ്’ എട്ടാം സീസണിലെ മൂന്നാം എപ്പിസോഡായ ‘ദ് ലോങ്ങ് നൈറ്റ്’ (The Long Night) പ്രേക്ഷകലക്ഷങ്ങളുടെ പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും വിപരീതമായും അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്ക് സാക്ഷിയായുമാണ് അവസാനിച്ചത്.

മെലിസ്സാന്ദ്രയുടെ തിരിച്ചു വരവും, നൈറ്റ് കിംഗിന്റെ സുശക്തമായ സൈനികാക്രമണവും, സുപ്രധാന കഥാപാത്രങ്ങളുടെ മരണവുമെല്ലാം പ്രതീക്ഷിച്ച പോലെ തന്നെ അരങ്ങേറി. ഭീതി പരത്തുന്ന ഇരുണ്ട അന്തരീക്ഷത്തിൽ നൈറ്റ് കിംഗിന്റെ സൈന്യത്തെ നേരിടാൻ ഡോത്രാക്കി, അൺസളളീഡ് എന്നീ സൈന്യങ്ങൾ മുൻനിരയിൽ ഒരുങ്ങി നിൽക്കുമ്പോൾ ലോർഡ് ഓഫ് ലൈറ്റ് അനുയായിയായ മെലിസ്സാന്ദ്രയുടെ ഇന്ദ്രജാല വിദ്യകൾ പുത്തനുണര്‍വ്വ് നൽകുന്നു.

പക്ഷേ ഡെഡ് ആർമി അവരെ ഞൊടിയിടയിൽ നശിപ്പിക്കുന്നു. വിസേരിയോണിൽ വരുന്ന നൈറ്റ് കിംഗിനെ പൊരുതാൻ റീഗൽ, ഡ്രോഗോൺ എന്നീ ഡ്രാഗണുകളിൽ ജോൺ സ്‌നോയും ഡാനിയും ശ്രമിക്കുന്നു. ലിയാന്ന മോർമൊണ്ട് ഭീകരനായ ജയന്റിനെ നേരിടുന്ന രംഗം വീരോചിതവും ഗംഭീരവുമാണ്.

Read More: Game of Thrones, Season 8 Episode 3

നൈറ്റ് കിംഗിനെ ഡ്രാഗൺ ഫയർ ഉപയോഗിച്ച് കൊല്ലാനുള്ള ഡാനിയുടെ പരിശ്രമം പരാജയപ്പെടുന്നതിലൂടെ കഥാഗതി മാറി മറിയുന്നു. എഡഡ് സാമിനെ സംരക്ഷിച്ചും, ബെറിക് ആര്യയെ പ്രതിരോധിച്ചും, തിയോൺ ഗ്രെയ്ജോയ് ബ്രാനിനെ സംരക്ഷിച്ചും, ജോറ മോർമൊണ്ട് ഡാനിയെ പരിപാലിച്ചും ജീവത്യാഗം ചെയ്യുന്നത് പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്നു. കർമപ്രാപ്തിക്ക് ശേഷമുള്ള മെലിസ്സാന്ദ്രയുടെ ജീവാർപ്പണം ശിറീൻ ബറാതിയോണിനെ ഓര്‍മ്മയില്‍ കൊണ്ടു വരുന്നു. പ്രവചനങ്ങൾ തിരുത്തി എഴുതി ആര്യ സ്റ്റാർക്ക് നൈറ്റ് കിംഗിനെ ലാഘവത്തോടെ ഉന്മൂലനം ചെയ്തത് ദഹിക്കാൻ പറ്റാത്തവരും ഫാൻ നിരയിലുണ്ട്.

എന്നാൽ ആര്യയുടെ വ്യക്തിത്വ പുരോഗതി മനസ്സിലാക്കിയവർക്ക് അതിനോട് യോജിക്കാൻ സാധിക്കില്ല. മറ്റൊരു വിഭാഗം ജോൺ സ്നോയുടെ സാന്നിധ്യക്കുറവില്‍ അതൃപ്തരാണ്.

game of thrones season 8, game of thrones episode 5, game of thrones season 8 episode 5, episode 5 game of throne, game of thrones s08e05, got s08e05, game of thrones s8 e5, game of thrones, game of thrones, game of thrones season 8 episode 3, got season 8 episode 4, arya stark actor, arya stark, maisie williams, ,season 8 episode 3, got s8e3, got, games of thrones. got season 8, game of thrones season 8Game Of Thrones season 8 episode , Game Of Thrones season 8 episode 6, Game Of Thrones, How to watch Game Of Thrones, Game Of Thrones season 8, Game Of Thrones season 8 episode 1, Game Of Thrones season 8 episode 2, Game Of Thrones characters, Game Of Thrones season 8 episodes, Game Of Thrones download, Game Of Thrones season 8 download hd, ഗെയിം ഓഫ് ത്രോൺസ്, ഗെയിം ഓഫ് ത്രോൺസ് മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Game of thrones episode 3

ഏറ്റവും വിവാദവിഷയമായത് എപ്പിസോഡിന്റെ ‘അന്ധകാര’ ലൈറ്റിംഗ് എഫക്റ്റ്സാണ്. അന്‍പത്തിയഞ്ചു രാത്രികൾ കൊണ്ടാണ് ‘ഗെയിം ഓഫ് ത്രോൺസ്’ ചരിത്രത്തിലെ തന്നെ നീളം കൂടിയ എപ്പിസോഡിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഛായാഗ്രഹണം നിർവഹിച്ച ഫേബ്യൻ വാഗ്‌നർ, പ്രേക്ഷകർക്ക് ടെലിവിഷൻ സ്ക്രീൻ അദ്ദേഹത്തിന്റെ ലൈറ്റിംഗിന് യോജിച്ച രീതിയിൽ ‘കാലിബ്രേറ്റ്’ ചെയ്യാന്‍ കഴിയാത്തതാണ് ദൃശ്യങ്ങള്‍ ഇരുണ്ടു പോകാന്‍ കാരണം എന്ന് പരാമർശിച്ചു.

എന്നാല്‍ ഒരു വിഭാഗം പ്രേക്ഷകര്‍  മെലിസ്സാന്ദ്രയ്ക്കും ഡ്രാഗണുകൾക്കും നന്ദി പറയുന്ന മീമുകളുമായി രംഗത്ത്‌ വന്നു. ഇവര്‍ വന്നപ്പോഴാണ് അല്പമെങ്കിലും വെളിച്ചം വന്നത് എന്ന് കാണിച്ചായിരുന്നു മീമുകള്‍. യുദ്ധാന്ത്യതിലുള്ള രാമിൻ ജവാദിയുടെ ഹൃദ്യവും ഹൃദയഭേദകവുമായ ‘The Night King’ എന്ന പശ്ചാത്തല സംഗീതം കഥാപാത്രങ്ങളുടെ തളർച്ച കാട്ടുന്നതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.

Game of Thrones, Season 8 Episode 4

‘ദ് ലാസ്റ്റ് ഓഫ് ദി സ്റ്റാർക്‌സ്’ (The Last of the Starks) എന്ന നാലാം എപ്പിസോഡ് അയൺ ത്രോൺ എന്ന ലക്ഷ്യത്തെ ആധാരമാക്കിയുള്ള കരുനീക്കങ്ങൾ കാഴ്ചവയ്ക്കുന്നു. നൈറ്റ് കിംഗും സൈന്യവുമായുള്ള യുദ്ധത്തിന്റെ പരിണിതഫലമായി അവശേഷിക്കുന്നവർ മരിച്ചവർക്കായി ചിതയൊരുക്കുന്നത് അവരുടെ ഓർമ്മ നിലനിർത്താനും പുതിയ വഴിത്തിരിവിലേക്കുള്ള പാത നിർമ്മിക്കാനുമാണ്.

ഭരണം ഉറപ്പാക്കാൻ ഡാനി തന്ത്രങ്ങൾ മെനയുന്നു. ജൻഡ്രിയെ Lord of Storm’s End ആയി നിയമിക്കുന്നതിലൂടെ ഡാനി തന്റെ സാമർഥ്യം കാട്ടുന്നു. പദവി നഷ്ടപ്പെടുമെന്ന് വ്യാകുലപ്പെടുന്ന ഡാനി, ജോണിനോട് തന്റെ പിതൃത്വം മറച്ചു വയ്ക്കണം എന്ന് സൂചിപ്പിക്കുന്നു. ഡാനി മാഡ് കിംഗിന്റെ പാത പിന്തുടരുമോ എന്ന് ഭയക്കുന്നവരാണ് ടിറിയൺ ലാനിസ്റ്ററും വാരിസും. ടിറിയനും വാരിസും പദ്ധതികൾ ആവിഷ്കരിക്കുന്നതും
ജോൺ തന്റെ പിതൃത്വത്തെക്കുറിച്ച് സാൻസയോടും ആര്യയോടും പറയുന്നതുമെല്ലാം കഥയെ മുന്നോട്ട് നയിക്കുന്നു. ഡാനിയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ ‘We have won the Great War. Now, we will win the last war. We will rip her out root and stem,’ പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണ്.

ചെറിയ അഭാവത്തിനു ശേഷമുള്ള സർസിയുടെ ഊർജസ്വലമായ തിരിച്ചുവരവ് -കൈബേണിന്റെ കുടിലതന്ത്രങ്ങളുടെ സഹായത്തോടെയും, യൂറോൺ ഗ്രെയ്‌ജോയുടെ ആയുധ മികവോടു കൂടെയും – സർസിയെ നൈറ്റ് കിംഗിനെ വെല്ലുന്ന പ്രതിനായികയാക്കുന്നു. തന്റെ ശക്തി പ്രകടിപ്പിക്കാൻ ഡ്രാഗൺ റീഗലിനെയും ഡാനിയുടെ സഹായിയായ മിസാണ്ടെയേയും സർസി ബലിയാടുകളാക്കുന്നു. മിസാണ്ടെയുടെ അവസാനത്തെ വാക്കായ ‘ഡ്രക്കാരിസ്’ ഡാനിയിൽ അമർഷം ജനിപ്പിക്കുന്നു.

Read More: Game of Thrones, Season 8: ‘ഗെയിം ഓഫ് ത്രോൺസ്’ അവസാനിക്കുമ്പോള്‍

ജെയ്മിയും ബ്രയനും തമ്മിലെ പ്രണയം പൂവണിയുമ്പോൾ ആര്യ ജൻഡ്രിയുടെ വിവാഹാഭ്യർത്ഥന നിരസിക്കുന്നു. അതിലൂടെ ആര്യക്ക് മറ്റു പല ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന് മനസ്സിലാകുന്നു. വിന്റര്‍ഫെലില്ലേക്കിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന് ആര്യ സാൻഡോർ ക്ലെഗേനോട് അറിയിക്കുന്നതും സംശയം ജനിപ്പിക്കുന്നതാണ്‌.

നൈറ്റ് കിംഗിനെ കൊന്ന ആര്യയാകുമോ അടുത്ത അയൺ ത്രോൺ അവകാശി? സർസി ഏതു രീതിയിലും ത്രോൺ സ്വന്തമാക്കാൻ ശ്രമിക്കും എന്നതിന് തെളിവാണ് പിതൃത്വം യൂറോണിൽ അർപ്പിക്കുന്നത്. കീഴടങ്ങുന്നത് മരണതുല്യമാണെന്ന് സീസൺ ഒന്നിൽ തന്നെ സർസി നെഡ് സ്റ്റാർകിനോട് വെളിപ്പെടുത്തുന്നത് ഓർമയിൽ വരും. ‘When you play the game of thrones, you win or you die.’ മാഗി എന്ന മന്ത്രവാദിനിയുടെ പ്രവചനവും സർസിക്ക് പ്രതികൂലമാണ്.

game of thrones season 8, game of thrones episode 5, game of thrones season 8 episode 5, episode 5 game of throne, game of thrones s08e05, got s08e05, game of thrones s8 e5, game of thrones, game of thrones, game of thrones season 8 episode 3, got season 8 episode 4, arya stark actor, arya stark, maisie williams, ,season 8 episode 3, got s8e3, got, games of thrones. got season 8, game of thrones season 8Game Of Thrones season 8 episode , Game Of Thrones season 8 episode 6, Game Of Thrones, How to watch Game Of Thrones, Game Of Thrones season 8, Game Of Thrones season 8 episode 1, Game Of Thrones season 8 episode 2, Game Of Thrones characters, Game Of Thrones season 8 episodes, Game Of Thrones download, Game Of Thrones season 8 download hd, ഗെയിം ഓഫ് ത്രോൺസ്, ഗെയിം ഓഫ് ത്രോൺസ് മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Game of thrones episode 4 star bucks

ഈ എപ്പിസോഡിൽ വിവാദവിഷയമായത് യുദ്ധത്തിനു ശേഷമുള്ള വിജയാഘോഷവേളയിൽ ഡാനിയുടെ മുമ്പിൽ കാണപ്പെട്ട ‘Starbucks takeaway’ കപ്പാണ്. ആരാധകസമൂഹം സംവിധായകരുടെ ശ്രദ്ധക്കുറവിനെ വിമർശിച്ചു. ‘ഗെയിം ഓഫ് ത്രോൺസ്’ നിർമാതാവ് ഉടനെ തന്നെ ക്ഷമാപണം നടത്തുകയും ചെയ്തു. ഈ പിഴവ് രസകരമായ ഒരു അനക്രോണിസമായി (anachronism) പ്രേക്ഷക മനസിൽ നിലകൊള്ളും എന്നതിന് സംശയമില്ല.

സീസൺ അന്ത്യം അടുത്തിരിക്കെ, രണ്ട് എപ്പിസോഡുകൾ മാത്രം ബാക്കി നിൽക്കെ, എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഡാനിയും സർസിയുമായുളള ഏറ്റുമുട്ടലിനാണ്. അഞ്ചാം എപ്പിസോഡിന്റെ ട്രെയിലർ ഒന്നും തന്നെ വെളിപ്പെടുത്തുന്നില്ല. സർസിയുടെ ശക്തി യൂറോണും ഗോൾഡൻ കമ്പനിയും കൈബേണിന്റെ സ്കോർപിയണുമാണെങ്കിൽ, ഡാനിയുടെ കരുത്ത് ഡ്രാഗൺ ഫയറും അവശേഷിക്കുന്ന ആർമിയും ടിറിയന്റെ കൗശലബുദ്ധിയുമാണ്. രണ്ടു പക്ഷങ്ങളും തുല്യശക്തികളായി മാറിയിയിരിക്കുന്ന അവസ്ഥയിൽ ഇരുവിഭാഗവും മികച്ച പോരാട്ടം കാഴ്ച വയ്ക്കും എന്നതില്‍ സംശയമില്ല. ഡാനി, സർസി, ജോൺ എന്നീ മൂവരും പ്രധാനമായി മത്സരിക്കുന്ന ഈ അങ്കത്തിൽ ആര് വിജയിയാകും എന്നത് കാത്തിരുന്നു കാണാം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Game of thrones season 8 episode 3 episode 4 recap episode

Next Story
Soubin Shahir Son: കാത്തിരിക്കാനാവാതെ സൗബിന്‍ ഷാഹിര്‍; ജനിച്ച ദിനം തന്നെ മകന്റെ ചിത്രം പുറത്തുവിട്ട് താരംSoubin Shahir, Son, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com