Game of Thrones, Season 8 Episode 2: പ്രേക്ഷകരെ പിടിച്ചിരുത്താൻ ‘ഗെയിം ഓഫ് ത്രോൺസി’ന് ആവേശകരമായ ട്വിസ്റ്റുകളോ അപ്രതീക്ഷിതമായ മരണങ്ങളോ വേണ്ട എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു സീസണ് എട്ടിലെ രണ്ടാം എപ്പിസോഡ്. അതിന് ഉത്തമ ഉദാഹരണം ആണ് ബ്രയൻ ഓഫ് ടാർത്തിന്ന് ജെയ്മി ലാനിസ്റ്റ്ർ നൈറ്റ് പദവി നൽകുന്ന രംഗം. അധികം ട്വിസ്റ്റുകള്‍ ഒന്നും ഇല്ലാതെ തന്നെ രണ്ടാം എപ്പിസോഡ് പ്രേക്ഷകർ പ്രതീക്ഷിച്ച രീതിയിൽ മുന്നേറി. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത പോലുള്ള ഒരു പ്രതീതിയാണ് എപ്പിസോഡ് ഉടനീളം. ഒരു അവസാന കൂടിക്കാഴ്ചക്ക് ഉള്ള അവസരം എന്ന രീതിയിൽ ആണ് കഥാപാത്രങ്ങൾ ഈ സായാഹ്നത്തെ കാണുന്നത്.

രണ്ടാം എപ്പിസോഡില്‍ കണ്ടത്
ആദ്യ എപ്പിസോഡിന് ശേഷം പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ ജെയ്മിക്കു വേണ്ടി ലെയ്ഡി ബ്രയനും ടിറിയനും അപേക്ഷിക്കുന്നു. അതു പോലെ തന്നെ ആര്യയും ജൻഡ്രിയും തമ്മിൽ ഉള്ള പ്രണയം അടുത്ത തലത്തിലേക്ക് എത്തി ചേരുന്നു. മറ്റൊരു ആവേശകരമായ രംഗം ആണ് സാന്സയുമയി ഒരു ധാരണയിൽ എത്താൻ ഡാനി ശ്രമിക്കുന്ന രംഗം. വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ, തന്നെ വെല്ലാൻ ആരും തന്നെയില്ല എന്നെ സാൻസ വീണ്ടും തെളിയിക്കുന്നു. തിയോൺ ഗ്രെയ്ജോയിയുടെ വിൻറ്റർഫെല്ലിലേക്ക് ഉള്ള തിരിച്ച് വരവും നമ്മൾ കാണുന്നു. ലെയ്ഡി ബ്രയനോട് ഒരു താല്പര്യം തോന്നി തുടങ്ങിയത് മുതൽ മുടങ്ങാതെ കോമിക് റിലീഫ് (comic relief) നൽകുന്ന ടോർമണ്ട്, ഈ എപ്പിസോഡിലും നിരാശപ്പെടുത്തുന്നില്ല. ജോൺ തന്റെ യഥാർത്ഥ പേര് ഡാനിയോട് പറയുമ്പോൾ തന്നെക്കാൾ ‘അയൺ ത്രോണി’ലിരിക്കാൻ അവകാശം ഉള്ള ഒരാളെ കണ്ടതിന്റെ ഭീതി ഡാനിയുടെ മുഖത്ത് കാണാം.
യുദ്ധ തന്ത്രങ്ങൾ മെനയുന്നതിനിടയിൽ, ബ്രാന് നൈറ്റ് കിംഗ് തനിക്ക് വേണ്ടി വരും എന്ന് അറിയിക്കുന്നു. അങ്ങനെ നൈറ്റ് കിംഗിന്റെ വരവിന്റെ ഉദ്ദേശ്യത്തെ പറ്റി ഒരു സൂചനയും നമുക്ക് ലഭിക്കുന്നു. അതു പോലെ ഉറ്റു നോക്കുന്നതാണ് ബ്രോണിന്റെ വരവും, അവൻ ആരുടെ പക്ഷം ചേരും എന്നതും- മുമ്പ് പല തവണ അവൻ ജീവൻ രക്ഷിച്ച രണ്ട് ലാനിസ്റ്റർ സഹോദരന്മാരന്മാരുടെ കൂടെയോ അതോ അതൊസർസിയുടെ കൂടെയോ എന്ന്. തന്റെ അച്ഛനെ കൊല്ലാൻ ടിറിയൻ ഉപയോഗിച്ച ആയുധം ആണ് സെർസി ബ്രോണിന് നൽകിയിരിക്കുന്നത് എന്നും നമ്മൾ കണ്ടതാണ്.
ഗാനങ്ങളും പശ്ചാത്തല സംഗീതവും എന്നും ഗെയിം ഓഫ് ത്രോൺസിന്റെ അഭിവാജ്യ ഘടകം ആണ്. രണ്ടാം എപ്പിസോഡിൽ പോഡ്രിക് പാടുന്ന ‘Jenny of Oldstones’ എന്ന ഗാനവും, ‘The Light of the Seven’, ‘Rains of Castermere’ എന്നീ ഗാനങ്ങൾ പോലെ തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി കഴിഞ്ഞു.
മൂന്നാം എപ്പിസോഡ് കാത്തുവയ്ക്കുന്നതെന്ത് ?
Game of Thrones, Season 8 Episode 3: അവസാന യുദ്ധം അടുത്ത എത്തിയതോടെ പ്രേക്ഷകർ ആരൊക്കെ മരിക്കും എന്ന പ്രവചനങ്ങളുമായി കാത്തിരിക്കുകയാണ്. ‘ഗെയിം ഓഫ് ത്രോൺസ്’ ഇതു വരെ പ്രേക്ഷകർക്ക് നൽകിയ പാഠം വെച്ച് പകുതിയിലേറെ കഥാപാത്രങ്ങളുടെ മരണം ഏവരും പ്രതീക്ഷിക്കുന്നു എന്നെ പറയാന്‍ കഴിയും. മൂന്നാം എപ്പിസോഡിന്റെ ട്രെയിലറിൽ നിന്നും പ്രേക്ഷകർക്ക് അധികം സൂചനകൾ ഒന്നും ലഭിക്കുന്നില്ല. എന്നാൽ ശ്രദ്ധേയമായ കാര്യം ട്രെയിലറിൽ നൈറ്റ് കിങ്ങിന്റെ അഭാവം ആണ്. അതു പോലെ തന്നെ രണ്ടാം എപ്പിസോഡിലെ സർസിയുടെ അഭാവവും ശ്രദ്ധേയമാകുന്നു. ഇത്രമേല്‍ പ്രധാനപെട്ട യുദ്ധത്തിൽ നിന്ന് വിട്ട് നിന്ന് എന്ത് തന്ത്രങ്ങൾ ആവും സർസി മെനയുന്നത് എന്നും ഏവരും ഉറ്റു നോക്കുന്നു. മെലിസ്സാന്ദ്രയിൽ നിന്നും ഒരു Sansa – knights of the Vale momentum കൂടിക്കാഴ്ചയും നമുക്ക് പ്രതീക്ഷിക്കാം.
മൂന്നാം എപ്പിസോഡിലേക്കുള്ള കാത്തിരിപ്പ് ഉദ്വേഗജനകമാവും വിധമാണ് രണ്ടാം എപ്പിസോഡ് ചെന്ന് നിർത്തിയിരിക്കുന്നത്. ‘ഗെയിം ഓഫ് ത്രോണ്‍സി’ന്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ എപ്പിസോഡ് ആണ് അടുത്ത് എന്നത് കാത്തിരിപ്പിന്റെ ആകാംഷ കൂട്ടുന്നു.
Read More: Game of Thrones, Season 8: ‘ഗെയിം ഓഫ് ത്രോൺസ്’ അവസാനിക്കുമ്പോള്‍