ജി.എസ്.പ്രദീപ് സംവിധായകനാവുന്ന ‘സ്വർണ്ണമത്സ്യങ്ങൾ’ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവ്വഹിച്ചു. ‘അശ്വമേധ’മെന്ന ടെലിവിഷന്‍ ക്വിസ് പരിപാടിയിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ ജി.എസ്.പ്രദീപിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘സ്വർണ്ണമത്സ്യങ്ങൾ’. ഉതുംഗ് ഹിതേന്ദ്ര താക്കൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചായിരുന്നു സ്വിച്ച് ഓൺ കർമ്മം. സംവിധായകന്‍ രഞ്ജിത്, സുധീര്‍ കരമന എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രദീപിനും  സിനിമയിലെ നടീനടന്മാര്‍ക്കും  ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.

സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിനു പാലക്കാടു ആരംഭിക്കും.  പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതുന്നത് മുരുകൻ കാട്ടാക്കടയാണ്. സംഗീതം ബിജിബാൽ.

500 എപ്പിസോഡുകൾ പിന്നിട്ടതോടെ ‘അശ്വമേധം’ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ചർച്ചകളിലും സൂര്യ ടിവിയിലെ ‘മലയാളി ഹൗസ്’ എന്ന പരിപാടികളുമൊക്കെയായി മിനിസ്ക്രീനിൽ നിറഞ്ഞു നിന്ന പ്രദീപ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook