scorecardresearch
Latest News

‘ഫ്രോസൺ 2’ താരം റേച്ചൽ മാത്യൂസിന് കൊറോണ

കഴിഞ്ഞ ഒരാഴ്ചയായി താൻ കോറന്റൈനിൽ ആയിരുന്നെന്നും താരം പറഞ്ഞു

‘ഫ്രോസൺ 2’ താരം റേച്ചൽ മാത്യൂസിന് കൊറോണ

രാജ്യമെമ്പാടും കൊറോണ ഭീതിയിൽ തുടരുമ്പോൾ മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്യുകയാണ് ഹോളിവുഡിൽ നിന്ന്. ഫ്രോസൻ 2 താരം റേച്ചൽ മാത്യൂസിനും കൊറോണ സ്ഥിതീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി താൻ കോറന്റൈനിൽ ആയിരുന്നെന്നും താരം പറഞ്ഞു. ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രമായ ‘ഫ്രോസൺ 2’വിൽ ഹണി മാരന് ശബ്ദം നൽകിയത് ഇരുപത്തിയാറുകാരിയായ റേച്ചൽ മാത്യൂസ് ആയിരുന്നു.

ഹോളിവുഡ് താരങ്ങളായ ടോം ഹാങ്ക്സ്, ഭാര്യ റീത്ത വിൽസൺ, ബ്രിട്ടീഷ് നടൻ ഇഡ്രിസ് എൽബ, ജെയിംസ് ബോണ്ട് നടി ഓൾഗ കുരിലെങ്കോ, ‘ഗെയിം ഓഫ് ത്രോൺസ്’ താരം ക്രിസ്റ്റൊഫർ ഹിവ്ജു എന്നിവർക്കും അടുത്തിടെ കൊറോണ സ്ഥിതീകരിച്ചിരുന്നു. ഇതിൽ ടോം ഹാങ്ക്സും ഭാര്യ റീത്തയും രോഗവിമുക്തരായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.

Read more: കൊറോണ: ചികിത്സയിലായിരുന്ന ടോം ഹാങ്ക്സും ഭാര്യയും ആശുപത്രി വിട്ടു

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ആഴ്ച മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് ബാധ മൂലം 145 രാജ്യങ്ങളിലായി ഏഴായിരത്തോളം മരണങ്ങൾ സംഭവിക്കുകയും 1,75,530 ത്തിലേറെ ആളുകളിൽ ഇതുവരെ രോഗം സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Frozen 2 actor rachel matthews tests positive coronavirus